Friday, March 29, 2024
HomeCinemaവാവ സുരേഷ് നായകനായ കാളാമുണ്ടന് തുടക്കമായി

വാവ സുരേഷ് നായകനായ കാളാമുണ്ടന് തുടക്കമായി

വാവ സുരേഷിനെ കേന്ദ്ര കഥാപാത്രമാക്കി കലാധരൻ സംവിധാനം ചെയ്യുന്ന കാളാമുണ്ടൻ എന്ന ചിത്രത്തിന്റെ പൂജ വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ നടന്നു .

ഗാന രചയിതാവ് കെ. ജയകുമാര്‍ , കവിയും ഗാനരചയിതാവുമായ പ്രഭാവര്‍മ്മ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിച്ചു. സ്വിച്ച്‌ ഓണ്‍ നിര്‍വഹിച്ചത് കെ. ജയകുമാര്‍ ആണ്. പ്രകൃതിസ്നേഹിയായ ഒരു മനുഷ്യന്റെ ജീവിതത്തിലെ പുരസ്കാരങ്ങളും തിരസ്കാരങ്ങളും ഇടകലര്‍ന്ന കഥയാണ് ചിത്രം പറയുന്നത്. നവംബര്‍ ആദ്യം തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കും. പ്രദീപ് പണിക്കര്‍ രചന നിര്‍വഹിക്കുന്നു. ഗാനരചന കലാധരൻ. സംഗീതം എം ജയചന്ദ്രൻ. ശ്രീനന്ദനം ഫിലിംസിന്റെ ബാനറില്‍ കെ. നന്ദകുമാര്‍ ആണ് നിര്‍മ്മാണം. കലാസംവിധാനം അജയൻ അമ്ബലത്തറ.മേക്കപ്പ് ലാല്‍ കരമന. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ രാജേഷ് തിലകം. പി. ആര്‍ .ഒ എം .കെ ഷെജിൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular