Wednesday, April 24, 2024
HomeGulfഹഫര്‍ അല്‍ബാത്വിനില്‍ ഒ.ഐ.സി.സിക്ക് പുതിയ നേതൃത്വം

ഹഫര്‍ അല്‍ബാത്വിനില്‍ ഒ.ഐ.സി.സിക്ക് പുതിയ നേതൃത്വം

മ്മാം: റീജനല്‍ കമ്മിറ്റിയുടെ ഭാഗമായ ഹഫര്‍ അല്‍ബാത്വിൻ ഒ.ഐ.സി.സിക്ക് പുതിയ നേതൃത്വം. ഏരിയ കമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗത്തില്‍ വിബിൻ മറ്റത്ത് (പ്രസി.), ഷിനാജ് കരുനാഗപ്പള്ളി (ജന.

സെക്ര, സംഘടന ചുമതല), അശോക് ജേക്കബ് (ട്രഷ) എന്നിവര്‍ ഭാരവാഹികളായി മുൻ പ്രസിഡൻറ് സലീം കീരിക്കാട് പാനല്‍ അവതരിപ്പിച്ചു. സജി പടിപ്പുര, അനൂപ്, ജിതേഷ് തെരുവത്ത് (വൈ. പ്രസി.), ജോബി ആൻറണി, ഷബ്‌നാസ് കണ്ണൂര്‍ (ജന. സെക്ര.), സലാവുദ്ദീൻ, മുഹമ്മദ് റാഫി, രതീഷ് ചിറക്കല്‍, സൈഫുദ്ദീൻ, നിസാമുദ്ദീൻ (സെക്രട്ടറിമാര്‍), അബ്ദുല്‍ സമദ് (അസി. ട്രഷറര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

നുഹ്മാൻ, അസ്‌ലം ആറാട്ടുപുഴ, അനില്‍ കുമാര്‍, ജോമോൻ, ഉസ്മാൻ, ഷാജിര്‍, റഷീദ്, ജംഷാദ്, ഷാനവാസ് (എക്സിക്യൂട്ടിവ് അംഗങ്ങള്‍), ടി.എ. സലീം കീരിക്കാട്, സാബു സി. തോമസ്, ഇഖ്ബാല്‍ ആലപ്പുഴ (റീജനല്‍ കമ്മിറ്റി പ്രതിനിധികള്‍) എന്നിവരും പുതിയ നേതൃത്വത്തിലുണ്ട്. ദമ്മാം റീജനല്‍ കമ്മിറ്റി നേതാക്കളായ ചന്ദ്രമോഹനൻ, ഇ.കെ. സലിം, റഫീഖ് കൂട്ടിലങ്ങാടി, സിറാജ് പുറക്കാട് എന്നിവര്‍ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ നിയന്ത്രിച്ചു. ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനശൈലിയായിരിക്കും ഹഫര്‍ അല്‍ ബാത്വിനില്‍ ഒ.ഐ.സി.സി തുടരുകയെന്ന് നിയുക്ത പ്രസിഡൻറ് വിബിൻ മറ്റത്ത് വ്യക്തമാക്കി. പുതിയ ഭരണസമിതിയംഗങ്ങളെ സൗദി നാഷനല്‍ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല അഭിനന്ദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular