Saturday, April 20, 2024
HomeIndiaമന്ത്രി ബാലഗോപാല്‍ കേന്ദ്ര ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മന്ത്രി ബാലഗോപാല്‍ കേന്ദ്ര ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാലും സംസ്ഥാന സര്‍ക്കാരിന്‍റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ.
കെ.വി. തോമസും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാന ധനവകുപ്പ് വിവിധ കത്തുകളിലൂടെ ഉന്നയിച്ച ആവശ്യങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നതിനായിരുന്നു കൂടിക്കാഴ്ച.

കേരളത്തിന്‍റെ സാന്പത്തിക സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധി ഒരു ശതമാനം വര്‍ധിപ്പിക്കുക, സംസ്ഥാനത്തിന് പ്രത്യേക ധനസഹായം അനുവദിക്കുക, ദേശീയപാത വികസനത്തിന്‍റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കുന്നതിനായി ചെലവഴിച്ച തുകയുടെ കേന്ദ്രവിഹിതം അനുവദിക്കുക എന്നീ ആവശ്യങ്ങളാണു കൂടിക്കാഴ്ചയില്‍ ഉന്നയിച്ചത്.

ആവശ്യങ്ങള്‍ സംബന്ധിച്ച്‌ ധന സെക്രട്ടറിയുമായി സംസാരിച്ച്‌ ഉചിതമായ തീരുമാനമുണ്ടാകുമെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞതായി മന്ത്രി ബാലഗോപാല്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular