Friday, March 29, 2024
HomeIndiaതമിഴ്നാട് ചിദംബരത്ത് സ്കൂള്‍ബസിന് തീപിടിച്ചു; കുട്ടികള്‍ സുരക്ഷിതര്‍

തമിഴ്നാട് ചിദംബരത്ത് സ്കൂള്‍ബസിന് തീപിടിച്ചു; കുട്ടികള്‍ സുരക്ഷിതര്‍

ചെന്നൈ: തമിഴ്നാട് ചിദംബരത്ത് സ്കൂള്‍ബസിന് തീപിടിച്ചു. തീര്‍ഥപാളയത്ത് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. സംഭവസമയം ബസില്‍ 14 കുട്ടികളാണുണ്ടായിരുന്നത്.
ബസ് പൂര്‍ണമായും കത്തിയമര്‍ന്നു. രാവിലെ സ്കൂളിലേക്ക് പോകുംവഴിയാണ് തീപിടിത്തമുണ്ടായത്. വാഹനത്തിനു മുന്നില്‍ നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവര്‍ ഉടൻതന്നെ ബസ് നിര്‍ത്തി. തുടര്‍ന്ന് കുട്ടികളെ ഓരോരുത്തരെയും പുറത്തിറക്കി മാറ്റി നിര്‍ത്തിയതിനു പിന്നാലെ തീ ആളിപ്പടരുകയായിരുന്നു.ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് വൻദുരന്തമൊഴിവാക്കിയത്. സ്വകാര്യസ്കൂളിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ബസ്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular