Saturday, April 20, 2024
HomeKeralaഗാന്ധിസ്മൃതി ഭവൻ ട്രസ്റ്റില്‍ കലാകായിക പഠനകളരി

ഗാന്ധിസ്മൃതി ഭവൻ ട്രസ്റ്റില്‍ കലാകായിക പഠനകളരി

വൈക്കം: കുട്ടികളിലെ കലാകായിക അഭിരുചി വളര്‍ത്തി ലക്ഷ്യബോധം നേടികൊടുക്കാൻ ഗാന്ധി സ്മ്യതിഭവൻ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ അയ്യര്‍കുളങ്ങര ഗാന്ധിമന്ദിരത്തില്‍ പരിശീലന കളരി തുടങ്ങി.

നൃത്തം,സംഗീതം,ചിത്രകല ,ജ്യോതിഷം ,യോഗ എന്നീ ഇനങ്ങളിലാണ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്.വിദ്യാരംഭ ചടങ്ങിന് ശേഷം നടന്ന ചടങ്ങില്‍ പരിശീലന കളരി ട്രസ്റ്റ് ചെയര്‍മാൻ കലാദര്‍പ്പണം രവീന്ത്രനാഥ് ഉദ്ഘാടനം ചെയ്തു. ആര്‍.എല്‍.വി ലളിത അദ്ധ്യക്ഷത വഹിച്ചു. എം.ജി.സോമനാഥ് ,യോഗാചാര്യ നാരായണൻ നായര്‍, സുമംഗല രാജേന്ദ്രൻ, സൗമ്യ ശ്യാംലാല്‍ , നിത്യ പ്രീയേഷ്, ലയ സുനീഷ്, രജനി സനല്‍, എൻ.എസ്.കുമാരി എന്നിവര്‍ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular