Thursday, March 28, 2024
HomeKeralaദേശീയ ഗെയിംസ് ബീച്ച്‌ ഫുട്ബാള്‍: കേരള ടീം പുറപ്പെട്ടു

ദേശീയ ഗെയിംസ് ബീച്ച്‌ ഫുട്ബാള്‍: കേരള ടീം പുറപ്പെട്ടു

തൃക്കരിപ്പൂര്‍: ഗോവയില്‍ നടക്കുന്ന മുപ്പത്തിയേഴാമത് നാഷനല്‍ ഗെയിംസില്‍ പങ്കെടുക്കുന്നതിനുള്ള ബീച്ച്‌ ഫുട്ബാള്‍ കേരള ടീം യാത്ര തിരിച്ചു.

വലിയപറമ്ബ പഞ്ചായത്തിലെ മാവിലാക്കടപ്പുറം ഗ്രീൻ ചാലഞ്ചേഴ്സ് ഗ്രൗണ്ടില്‍ സമാപിച്ച 25 ദിവസം നീണ്ട പരിശീലന ക്യാമ്ബില്‍നിന്നാണ് ടീമിനെ കണ്ടെത്തിയത്.

ഒക്ടോബര്‍28 മുതല്‍ നവംബര്‍ ഒന്നുവരെ നടക്കുന്ന ചാമ്ബ്യൻഷിപ്പില്‍, ഝാര്‍ഖണ്ഡ്, ലക്ഷദ്വീപ്, ഡല്‍ഹി തുടങ്ങിയ ടീമുകള്‍ ഉള്‍പ്പെടുന്ന എ ഗ്രൂപ്പിലാണ് കേരളം. ആദ്യമായാണ് നാഷനല്‍ ഗെയിംസില്‍ ബീച്ച്‌ ഫുട്ബാള്‍ ചാമ്ബ്യൻഷിപ് അരങ്ങേറുന്നത്. ജില്ല ഫുട്ബാള്‍ അസോസിയേഷൻ പ്രസിഡന്റ് വീരമണി ചെറുവത്തൂരിെന്റ നേതൃത്വത്തില്‍ കേരള ടീമിന് യാത്രയയപ്പ് നല്‍കി.

ടീം: ലെനിൻ മിത്രൻ (ക്യാപ്റ്റൻ, ആലപ്പുഴ), യു. സുഹൈല്‍ (വൈസ് ക്യാപ്റ്റൻ, കാസര്‍കോട്), ആര്‍. റോയ് (തിരുവനന്തപുരം), മുഹമ്മദ് ഉനൈസ് (ആലപ്പുഴ), ടി.കെ.ബി. മുഹ്സിര്‍ (കാസര്‍കോട്), അലി അക്ബര്‍ (മലപ്പുറം), ഉമറുല്‍ മുക്താര്‍ (മലപ്പുറം), ബാസിത് (മലപ്പുറം), ബി. ശ്രീജിത്ത് (തിരുവനന്തപുരം), വൈ. രോഹിത് (തിരുവനന്തപുരം), പി. ഹരിസന്ത് (എറണാകുളം), മുഹമ്മദ് ഉവൈസ് (മലപ്പുറം). കോച്ച്‌: ശസിൻ ചന്ദ്രൻ, മാനേജര്‍: എസ്. അച്ചു (കോട്ടയം) കോഓഡിനേറ്റര്‍: ഷരീഫ് മാടാപ്പുറം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular