Connect with us
Malayali Express

Malayali Express

ദക്ഷിണേന്ത്യ പിടിക്കാൻ നിപ്പോണ്‍ പെയിന്‍റ്സ് : രണ്ട് ബ്രാൻഡുകൾ കേരളത്തിലേക്ക്

BUSINESS

ദക്ഷിണേന്ത്യ പിടിക്കാൻ നിപ്പോണ്‍ പെയിന്‍റ്സ് : രണ്ട് ബ്രാൻഡുകൾ കേരളത്തിലേക്ക്

Published

on

പരിസ്ഥിതി സൗഹൃദ നിർമ്മാണ- പ്രവർത്തന അംഗീകാരങ്ങളായ ഗ്രീൻകോ, ഗ്രീൻപ്രോ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള രാജ്യത്തെ ഏക പെയിൻറ് നിർമാണ കമ്പനിയായ നിപ്പോണ്‍ പെയിൻറ്സ് പുതിയ രണ്ട് ഉത്പന്നങ്ങൾ ഉടൻ വിപണിയിലിറക്കുമെന്ന് നിപ്പോണ്‍ പെയിൻറ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഡെക്കറേറ്റിവ് ഡിവിഷൻ പ്രസിഡൻറ് മഹേഷ് എസ് ആനന്ദ് അറിയിച്ചു. ഡ്യുറഫ്രഷ് സോളോ, വെതർബോണ്ട് പ്രൊ എന്നീ പെയിൻറുകളാണ് മണ്‍സൂണ്‍ കഴിഞ്ഞാലുടൻ കമ്പനി കേരള വിപണിയിൽ അവതരിപ്പിക്കുന്നത്.
ന്യൂ ജനറേഷൻ പെയിൻറ് എന്ന വിശേഷണവുമായാണ് നിപ്പോണ്‍ പെയിൻറ് ഡ്യുറഫ്രഷ് സോളോ പ്രൊ വിപണിയിലെത്തുന്നത്. യു വി ക്രോസ്ലിങ്കിംഗ് സാങ്കേതികവിദ്യയുള്ള കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ എക്സ്റ്റീരിയർ എമൽഷൻ പെയിൻറ് ആണ്. ഹീറ്റ് ബാൻ സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്നതിനാൽ താപനില നിയന്ത്രിക്കാനും വീടിനുള്ളിലേക്ക് ചൂട് അനുഭവപ്പെടാതിരിക്കാനും സഹായിക്കുന്നു. വീടിനകം ഇപ്പോഴും തണുപ്പ് അനുഭവപ്പെടുമെന്നതിനാൽ എയർ കണ്ടീഷനറിൻറെ ആവശ്യവും വരുന്നില്ല. പുതുമ മായാതെ ഏറെ നാൾ നിൽക്കുമെന്നതും ഡ്യുറഫ്രഷ് സോളോയുടെ പ്രത്യേകതയാണ്. ഡർട്ട് റസിസ്റ്റൻറ്, വാട്ടർ റിപ്പല്ലൻറ് എന്നിവയാണ് കന്പനി അവകാശപ്പെടുന്ന മറ്റു പ്രത്യേകതകൾ. പൊടിയും അഴുക്കും പെയിൻറിൽ പറ്റി പിടിച്ചിരിക്കില്ല. വായൂമലിനീകരണത്തിനു കാരണമായ ബാഷ്പീകരണമോ പരിസ്ഥിതിക്ക് ദോഷകരമായ വാസനയെ ഈ പെയിൻറിന് ഉണ്ടാവില്ല.

മഴ പെയ്ത് ശേഷം സാധാരണയായി പെയിൻറിൽ ഉണ്ടാകുന്ന തരം പാടുകൾ വെതർ ബോണ്ട് പെയിൻറ് ഉപയോഗിച്ചാൽ ഉണ്ടാവില്ലെന്നു മഹേഷ് എസ്. ആനന്ദ് അവകാശപ്പെടുന്നു. പായൽ, പൂപ്പൽ, വിണ്ടുകീറിയ പാടുകൾ എന്നിവയും ഉണ്ടാവില്ല. കാലാവസ്ഥാ വ്യതിയാനങ്ങളെ നേരിടാൻ ശക്തിയുള്ളവയാണ് ഈ വെതർ ബോണ്ട് പ്രൊ. അഴുക്കും പൊടിയും പറ്റി പിടിച്ചിരിക്കില്ല എന്നതിനാൽ വർഷങ്ങളോളം പുതുമ നിലനിൽക്കും. കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ പെയിൻറ് ആണിതെന്ന് മഹേഷ് ആനന്ദ് ചൂണ്ടിക്കാട്ടി.

നിലവിൽ 1500 ഷേഡുകളാണ് നിപ്പോണ്‍ പെയിൻറിനുള്ളത്. അടുത്ത വർഷത്തോടെ ഇത് 2500 ഷേഡുകളാക്കി ഉയർത്തുമെന്നും മഹേഷ് ആനന്ദ് പറഞ്ഞു. നിപ്പോണ്‍ പെയിൻറിക് സാധാരണ പെയിൻറുകളുടേത് പോലെ രൂക്ഷമായ ഗന്ധം ഉണ്ടാവില്ല. പൂർണമായും പരിസ്ഥിതിയോട് ഇണങ്ങി ചേരുന്ന നിർമ്മാണ രീതികളാണ് പിന്തുടരുന്നത്. നിലവിൽ കേരളത്തിലെ 55 ശതമാനം പട്ടണങ്ങളിലും സാന്നിധ്യമുള്ള നിപ്പോണ്‍ പെയിൻറിന് നാനൂറിലധികം ഡീലർമാരുണ്ട്.

Continue Reading

Latest News