Connect with us
Malayali Express

Malayali Express

ബംഗാളില്‍ ബംഗാളി സംസാരിച്ചാല്‍ മതിയെന്ന് അന്യ സംസ്ഥാനക്കാരോട് മമത ബാനാര്‍ജി

INDIA

ബംഗാളില്‍ ബംഗാളി സംസാരിച്ചാല്‍ മതിയെന്ന് അന്യ സംസ്ഥാനക്കാരോട് മമത ബാനാര്‍ജി

Published

on

ബംഗാള്‍ സ്വദേശികളല്ലാത്തവര്‍ക്ക കര്‍ശന നിര്‍ദേശം നല്‍കി വീണ്ടും വിവദം സൃഷ്ടിച്ചിരിക്കുകയാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബനാര്‍ജി. പശ്ചിമ ബംഗാളില്‍ ബംഗാളില്‍ ഭാഷ സംസാരിച്ചാല്‍ മതി എന്നായിരുന്നു. മമതയുടെ പ്രസ്ഥാവന. ബംഗാളില്‍ ജീവിക്കുന്നവര്‍ ബംഗാളില്‍ ഭാഷ സംസാരിക്കുക എന്നത് നിര്‍ബന്ധമാണ് എന്നും മമത പറഞ്ഞു. ബംഗാളിന് പുറത്തുനിന്നുമുള്ളവര്‍ കൂടൂതലായി പാര്‍ക്കുന്ന കഞ്ചറപറയിലാണ് മമത ബാനാര്‍ജി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

‘നമ്മുക്ക് ബംഗാളില്‍ ഭാഷയെ മുന്നോട്ട് നയിക്കേണ്ടതുണ്ട്. ഞാന്‍ ബിഹാറിലും യുപിയിലും പഞ്ചാബിലുമെല്ലാം പോകുമ്ബോള്‍ അവരുടെ ഭാഷകളിലാണ് സംസാരിക്കാറുള്ളത്. നിങ്ങള്‍ ബംഗാളിലാണ് ജീവിക്കുന്നതെങ്കില്‍ ബംഗാളി സംസാരിക്കണം’ എന്ന് മമത ബാനാര്‍ജി പറഞ്ഞു.
ബി ജെ പിയുടെ മത രഷ്ട്രീയത്തെ മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആളുകളില്‍ മമത ബംഗാളി ഭാഷാ വികാരം ഉണര്‍ത്തുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷാര്‍ പറയുന്നത്. ജെയ് ശ്രീറാം ഉള്‍പ്പടെയുള്ള മുദ്രാവാക്യങ്ങള്‍ ബംഗാളില്‍ മുഴങ്ങി കേള്‍ക്കുന്നത് മമതയെ അസ്വസ്ഥയാക്കിയിരുന്നു. ഇതിനിടെയാണ് അന്യ സംസ്ഥാനങ്ങളില്‍നിന്നുമുള്ളവര്‍ പശ്ചിമ ബംഗാളില്‍ ബംഗാളി സംസാരിച്ചാല്‍ മതി എന്ന പ്രസ്ഥാവനയുമായി മമത രംഗത്തെത്തിയിരിക്കുന്നത്.

Continue Reading

Latest News