Thursday, April 25, 2024
HomeKeralaഷാക്കിബിന്റെ പരിക്ക്: അനിശ്ചിതത്വം തുടരുന്നു

ഷാക്കിബിന്റെ പരിക്ക്: അനിശ്ചിതത്വം തുടരുന്നു

ചെന്നൈ: പരിക്കേറ്റ ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ നിരീക്ഷണത്തില്‍. വ്യാഴാഴ്ച ഭാരതത്തിനെതിരായ മത്സരം നടക്കാനിരിക്കെയാണ് ബംഗ്ലാദേശ് സൂപ്പര്‍ താരത്തിന്റെ കാര്യത്തില്‍ അനിശ്വിതത്വം ഉയര്‍ന്നിരിക്കുന്നത്.

വെള്ളിയാഴ്ച ന്യൂസീലന്‍ഡിനെതിരായ മത്സരത്തിനിടെയാണ് ഷാക്കിബിന് പരിക്കേറ്റത്. മത്സരത്തില്‍ 40 റണ്‍സെടുത്ത ഈ ഓള്‍റൗണ്ടര്‍ പത്ത് ഓവര്‍ പൂര്‍ത്തിയാക്കി ഒരു വിക്കറ്റും നേടി. ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് തുടയില്‍ വേദന അനുഭവപ്പെട്ട് താരം കളംവിടുകയായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടത്തിയ പരിശോധനകളില്‍ പരിക്കിന്റെ ആഴം വ്യക്തമാക്കാനായില്ലെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

വ്യാഴാഴ്ച പൂനെയിലാണ് ഭാരതവും ബംഗ്ലാദേശും തമ്മിലുള്ള പോരാട്ടം. ആദ്യ മത്സരത്തില്‍ അഫ്ഗാനെ തോല്‍പ്പിച്ച്‌ തുടങ്ങിയ ബംഗ്ലാദേശ് രണ്ടും മൂന്നും മത്സരങ്ങളില്‍ ഇംഗ്ലണ്ടിനോടും ന്യൂസീലന്‍ഡിനോടും പരാജയപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular