Friday, March 29, 2024
HomeUncategorizedസന്തോഷ് ട്രോഫി: കേരളത്തിന് മൂന്നാമതും തകര്‍പ്പന്‍ ജയം

സന്തോഷ് ട്രോഫി: കേരളത്തിന് മൂന്നാമതും തകര്‍പ്പന്‍ ജയം

ബാംബോലിം: സന്തോഷ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തിലും തകര്‍പ്പന്‍ ജയവുമായി കേരളം. ഇന്നലെ ഛത്തീസ്ഗഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.

ആറാം മിനിറ്റില്‍ സജീഷ് നേടിയ ഗോളില്‍ മുന്നിലെത്തിയ കേരളത്തിന് ആദ്യ പകുതിയില്‍ ഛത്തീസ്ഗഡ് കനത്ത വെല്ലുവിളിയുയര്‍ത്തി. ഒരോ ഗോളിന്റെ ലീഡില്‍ ഒന്നാം ഭാഗം പിരിഞ്ഞു.

രണ്ടാം പകുതിയില്‍ കേരളം വീണ്ടും ആധിപത്യം പുലര്‍ത്തുന്ന കാഴ്ചയാണ് കണ്ടത്. തുടക്കത്തില്‍ തന്നെ യുവസ്‌ട്രൈക്കര്‍ ജുനൈനിലൂടെ ലീഡ് വര്‍ദ്ധിപ്പിച്ചു. 67-ാം മിനിറ്റില്‍ നായകന്‍ നിജോ ഗില്‍ബര്‍ട്ടിലൂടെ നേടിയ മൂന്നാം ഗോളോടെ കേരളം ക്വോട്ട പൂര്‍ത്തിയാക്കി.

ഗ്രൂപ്പ് ഒന്നില്‍ കളിച്ച മൂന്ന് കളിയിലും വമ്ബന്‍ ജയമാണ് കേരളം നേടിയിരിക്കുന്നത്. ആദ്യ മത്സരത്തില്‍ ഗുജറാത്തിനെ 3-0ന് തോല്‍പ്പിച്ച കേരളം രണ്ടാം മത്സരത്തില്‍ ജമ്മു കശ്മീരിനെ 6-1ന് തോല്‍പ്പിച്ചു. നാളെ നടക്കുന്ന അവസാന ഗ്രൂപ്പ് ഘട്ട പോരില്‍ ഗോവയെ നേരിടും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular