Connect with us
Malayali Express

Malayali Express

കോപ്പ- അമേരിക്ക ഫുട്‌ബോളിന് ശനിയാഴ്ച കിക്കോഫ്

LATEST NEWS

കോപ്പ- അമേരിക്ക ഫുട്‌ബോളിന് ശനിയാഴ്ച കിക്കോഫ്

Published

on

ലോക ഫുട്ബാള്‍ ഇനി കോപ്പയിലെ കൊടുങ്കാറ്റുകള്‍ക്ക് കാതോര്‍ക്കും. സൂപ്പര്‍ താരങ്ങളായ മെസിയും ഗബ്രിയേല്‍ ജീസസും റോബര്‍ട്ടോ ഫിര്‍മിനോയും അലക്‌സിന് സാഞ്ചസും ലൂയിസ് സുവാരേസുമൊക്കെ അണിനിരക്കുന്ന ലാറ്റിനമേരിക്കന്‍ ഫുട്ബാളിന്റെ ഉത്സവകാലത്തിന് ബ്രസീലില്‍ കൊടിയേറുകയാണ്.
ആതിഥേയരായ ബ്രസീല്‍ ഉദ്ഘാടന മത്സരത്തില്‍ ബൊളീവിയയെ നേരിടും. കോപ്പ അമേരിക്കയുടെ നാല്‍പ്പത്തിയാറാം പതിപ്പില്‍ പന്ത്രണ്ട് ടീമുകളാണ് പന്തുതട്ടുന്നത്. തെക്കേ അമേരിക്കയിലെ പത്തുരാജ്യങ്ങളും വിരുന്നുകാരായി ജപ്പാനും ഖത്തറും. ആദ്യകിരീടത്തിനായി ബൂട്ടുകെട്ടുന്ന ലിയോണല്‍ മെസ്സിയിലാണ് എല്ലാ കണ്ണുകളും. അസാന്നിധ്യംകൊണ്ട് ശ്രദ്ധേയനാവുകയാണ് ബ്രസീലിന്റെ നെയ്മര്‍. ഇന്ത്യന്‍ സമയം നാളെ രാവിലെ ആറിനാണ് കിക്കോഫ്. ബൊളീവിയയാണ് ബ്രസീലിന്റെ എതിരാളികള്‍. റഷ്യന്‍ ലോകകപ്പിന് ശേഷം തോല്‍വി അറിയാതെ മുന്നേറുകയാണ് ടിറ്റെയുടെ ബ്രസീല്‍. 2014 ലോകകപ്പ് ഫൈനലിലും 2015,2016 കോപ്പ ഫൈനലുകളിലും വീണ കണ്ണീരുണങ്ങാതെയാണ് അര്‍ജന്റീനയെത്തിയിരിക്കുന്നത്. നിലവിലെ ചാമ്പ്യന്‍മാരായ ചിലെയും ലൂയിസ് സുവാരസിന്റെ ഉറൂഗ്വേയും ഹാമിഷ് റോഡ്രിഗസിന്റെ കൊളംബിയയും ശക്തരാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ 18 മത്സരങ്ങളാണുള്ളത്. മുന്നിലെത്തുന്ന എട്ട് ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്കെത്തും. ജൂലൈ രണ്ടിനും മൂന്നിനുമാണ് സെമിഫൈനല്‍. ജൂലൈ എട്ടിന് മാരക്കാന സ്റ്റേഡിയത്തിലാണ് കിരീടപ്പോരാട്ടം

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News