Connect with us
Malayali Express

Malayali Express

ഹോക്കി സിരീസ് : ഇന്ത്യ ഫൈനലില്‍

LATEST NEWS

ഹോക്കി സിരീസ് : ഇന്ത്യ ഫൈനലില്‍

Published

on

എഫ്.ഐ.എച്ച് സിരീസ് ഫൈനല്‍സ് ഹോക്കി ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ ഇന്ത്യയ്ക്ക് ജപ്പാനെതിരെ തകര്‍പ്പന്‍ ജയം. രണ്ടിനെതിരെ ഏഴുഗോളുകള്‍ക്കാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ചാമ്പ്യന്മാരെ തകര്‍ത്തത്. ഇതോടെ ഈ വര്‍ഷം അവസാനം നടക്കുന്ന ഒളിമ്പിക് യോഗ്യതാ ടൂര്‍ണമെന്റിലേക്ക് ഇന്ത്യയ്ക്ക് പ്രവേശനവും ലഭിച്ചു.ഇന്നലെ ഇന്ത്യയ്ക്ക് വേണ്ടി രമണ്‍ദീപ് സിംഗ് രണ്ട് ഗോളടിച്ചു.ഹര്‍മന്‍ പ്രീത്, വരുണ്‍,ഹാര്‍ദിക്ക്,ഗുര്‍സാഹിബ്ജിത്ത്, വിവേക് സാഗര്‍ എന്നിവരാണ് മറ്റ് ഗോളുകള്‍ നേടിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും.

Continue Reading

Latest News