Connect with us
Malayali Express

Malayali Express

എ.ടി.എമ്മുകള്‍ കാലിയാക്കിയിട്ടാല്‍ ബാങ്കുകള്‍ക്ക് പിഴ ചുമത്തുമെന്ന് റിസര്‍വ് ബാങ്ക്

INDIA

എ.ടി.എമ്മുകള്‍ കാലിയാക്കിയിട്ടാല്‍ ബാങ്കുകള്‍ക്ക് പിഴ ചുമത്തുമെന്ന് റിസര്‍വ് ബാങ്ക്

Published

on

എ.ടി.എം ഇടപാടുകള്‍ കൂടുതല്‍ സൗകര്യപ്രദമാക്കാനുള്ള നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്. എ.ടി.എമ്മുകള്‍ കാലിയാക്കിയിട്ടാല്‍ ബാങ്കുകള്‍ക്ക് കടുത്ത പിഴ ചുമത്താനാണ് റിസര്‍വ് ബാങ്ക് നീക്കമെന്ന് റിപ്പോര്‍ട്ട്. മൂന്നു മണിക്കൂറിലേറെ എ.ടി.എമ്മുകളില്‍ പണമില്ലാത്ത അവസ്ഥ വന്നാല്‍ പിഴ ചുമത്തുമെന്നും അത് മേഖല അടിസ്ഥാനത്തില്‍ ചുമത്താനുമാണ് ശ്രമമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. എ.ടി.എമ്മുകളിലുള്ള പണത്തിന്റെ അളവ് സംബന്ധിച്ച സൂചന നല്‍കുന്ന സെന്‍സറുകള്‍ സ്ഥാപിക്കണം. അവധി ദിനങ്ങളില്‍ എ.ടി.എമ്മുകള്‍ കാലിയാകുന്നത് ചെറുകിട നഗരങ്ങളിലും ഗ്രാമീണ മേഖലയിലും പതിവാകുന്ന സാഹചര്യത്തില്‍ കൂടിയാണ് ആര്‍.ബി.ഐയുടെ ഈ നിര്‍ദേശം.

Continue Reading

Latest News