Connect with us
Malayali Express

Malayali Express

ബംഗാളില്‍ ഡോക്ടര്‍മാരുടെ സമരം രൂക്ഷമാകുന്നു

INDIA

ബംഗാളില്‍ ഡോക്ടര്‍മാരുടെ സമരം രൂക്ഷമാകുന്നു

Published

on

300 ഡോക്ടര്‍മാര്‍ കൂടി രാജിവച്ചു

പശ്ചിമ ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം കൂടുതല്‍ രൂക്ഷമാകുന്നു. ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എയിംസിലെ ഡോക്ടര്‍മാരും ഡല്‍ഹി, മുംബൈ, ഹൈദരാബാദ് എന്നിവടങ്ങളിലെ ഡോക്ടര്‍മാരും സമരം നടത്തിയിരുന്നു. അതിനിടെ ഡോക്ര്മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തിങ്കളാഴ്ച അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജൂണിയര്‍ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം തുടങ്ങിയത്.
അതിനിടെ മൂന്നൂറ് ഡോക്ടര്‍മാര്‍ കൂടി സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് രാജിവച്ചു. സമരം ചെയ്യുന്ന ഡോക്ടമാര്‍ക്ക് മമതാ ബാനര്‍ജി അന്ത്യശാസനം നല്‍കിയിരുന്നു. വ്യാഴാഴ്ച രണ്ട് മണിക്ക് മുമ്പ് ജോലിക്ക് കയറണമെന്നും അല്ലാത്തപക്ഷം സര്‍ക്കാര്‍ ഹോസ്റ്റല്‍ ഒഴിയണമെന്നുമായിരുന്നു മമതയുടെ അന്ത്യശാസനം. ഈ പശ്ചാത്തലത്തിലാണ് ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് രാജി നല്‍കുന്നത്.
വിഷയത്തില്‍ കൊല്‍ക്കത്ത ഹൈക്കോടതിയും കേന്ദ്രസര്‍ക്കാരും ഇടപെട്ടിട്ടുണ്ട്.

Continue Reading

Latest News