Connect with us
Malayali Express

Malayali Express

ലോകകപ്പ് ക്രിക്കറ്റ്; വെസ്റ്റിന്‍ഡീസിനെതിരേ ഇംഗ്ലണ്ടിന് എട്ടു വിക്കറ്റ് ജയം

LATEST NEWS

ലോകകപ്പ് ക്രിക്കറ്റ്; വെസ്റ്റിന്‍ഡീസിനെതിരേ ഇംഗ്ലണ്ടിന് എട്ടു വിക്കറ്റ് ജയം

Published

on

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരേ ഇംഗ്ലണ്ടിന് എട്ടു വിക്കറ്റ് ജയം. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ് 44.4 ഓവറില്‍ 212ന് എല്ലാവരും പുറത്തായി. തുടര്‍ന്നു മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 33.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
94 പന്തില്‍ നിന്ന് 11 ബൗണ്ടറികളുമായി 100 റണ്‍സ് നേടി പുറത്താകാതെ നിന്ന റൂട്ടാണ് ഇംഗ്ലണ്ടിന്റെ വിജയം അനായാസമാക്കിയത്. റൂട്ടിന്റെ 17ാം ഏകദിന സെഞ്ചുറിയാണ് സതാംപ്ടണില്‍ പിറന്നത്.
റൂട്ടിനു പുറമേ വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാന്‍ ജോണി ബെയര്‍സ്റ്റോ (45), ഓള്‍റൗണ്ടര്‍ ക്രിസ് വോക്സ് (40) എന്നിവരും ഇംഗ്ലീഷ് നിരയില്‍ തിളങ്ങി. ഇരുവരും പുറത്തായശേഷം 10 റണ്‍സുമായി ബെന്‍ സ്റ്റോക്സായിരുന്നു വിജയറണ്‍ കുറിക്കുമ്പോള്‍ റൂട്ടിനൊപ്പം ക്രീസില്‍.

Continue Reading

Latest News