Connect with us
Malayali Express

Malayali Express

കൊ​ടും​ചൂ​ടി​ൽ ഒ​രാ​ൾ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു

GULF

കൊ​ടും​ചൂ​ടി​ൽ ഒ​രാ​ൾ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു

Published

on

കു​വൈ​ത്ത്‌ സി​റ്റി: ക​ടു​ത്ത ചൂ​ടി​നെ തു​ട​ര്‍ന്ന് കു​വൈ​ത്തി​ൽ ഒ​രാ​ൾ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു. ഈ​ജി​പ്ത് സ്വ​ദേ​ശി​യാ​ണ്​ സു​ർ​റ​യി​ലെ ന​ട​പ്പാ​ത​യി​ല്‍ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച​ത്. ക​ഠി​ന​മാ​യ ചൂ​ടാ​ണ് മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്നും ന​ട​പ്പാ​ത​യി​ല്‍ കു​റേ​സ​മ​യം യു​വാ​വ് വീ​ണു കി​ട​ന്നി​രു​ന്നെ​ന്നും ഫോ​റ​ന്‍സി​ക് റി​പ്പോ​ര്‍ട്ട് വ്യ​ക്ത​മാ​ക്കി.
ഈ ​വ​ര്‍ഷം രേ​ഖ​പ്പെ​ടു​ത്തി​യ ആ​ദ്യ​ത്തെ മ​ര​ണ​മാ​ണി​ത്. ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​​െൻറ ഒാ​പ​റേ​ഷ​ൻ റൂ​മി​ൽ ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ര്‍ന്ന് സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. വീ​ണു​കി​ട​ന്ന സ്ഥ​ല​ത്ത് യു​വാ​വി​​െൻറ പ​ണി ആ​യു​ധ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ കു​റ​ച്ചു​ദി​വ​സ​മാ​യി ശ​ക്ത​മാ​യ ചൂ​ടാ​ണ്​ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം താ​പ​നി​ല 51 ഡി​ഗ്രി വ​രെ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഇൗ ​വ​ർ​ഷം റെ​ക്കോ​ഡ്​ ചൂ​ട്​ അ​നു​ഭ​വ​പ്പെ​ടു​മെ​ന്നാ​ണ്​ പ്ര​മു​ഖ കാ​ലാ​വ​സ്ഥ പ്ര​വ​ച​ക​രു​ടെ അ​റി​യി​പ്പ്. അ​ടു​ത്ത​മാ​സം നേ​രി​ട്ട്​ വെ​യി​ലേ​ൽ​ക്കാ​ത്ത​യി​ട​ങ്ങ​ളി​ൽ 50 മു​ത​ൽ 52 ഡി​ഗ്രി വ​രെ​യും നേ​രി​ട്ട്​ വെ​യി​ൽ ഏ​ൽ​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ 60 മു​ത​ൽ 65 ഡി​ഗ്രി വ​രെ​യും ചൂ​ട്​ ആ​ഗി​ര​ണം ചെ​യ്യു​ന്ന ക​റു​ത്ത ലോ​ഹ പ്ര​ത​ല​ത്തി​ൽ 80 ഡി​ഗ്രി സെ​ൽ​ഷ്യ​സ്​ വ​രെ​യും താ​പ​നി​ല എ​ത്തു​മെ​ന്നാ​ണ്​ കാ​ലാ​വസ്ഥാ വി​ദ​ഗ്​​ധ​രാ​യ ആ​ദി​ൽ സ​അ​ദൂ​ൻ, ഇൗ​സ റ​മ​ദാ​ൻ എ​ന്നി​വ​ർ ക​ഴി​ഞ്ഞ​ദി​വ​സം പ്ര​വ​ചി​ച്ച​ത്. ജൂ​ലൈ, ആ​ഗ​സ്​​റ്റ്​ മാ​സ​ങ്ങ​ളി​ൽ 68 ഡി​ഗ്രി​യി​ലേ​ക്ക്​ താ​പ​നി​ല എ​ത്തു​മെ​ന്ന്​ മ​റ്റൊ​രു വി​ദ​ഗ്​​ധ​നാ​യ അ​ബ്​​ദു​ൽ അ​സീ​സ്​ അ​ൽ ഖ​റാ​വി​യും പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​ള​യം കൃ​ത്യ​മാ​യി പ്ര​വ​ചി​ച്ച ആ​ളാ​ണി​ദ്ദേ​ഹം. സൂ​ര്യാ​ത​പം പോ​ലു​ള്ള അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കാ​തി​രി​ക്കാ​ൻ മു​ൻ​ക​രു​ത​ലു​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്ന് കാ​ലാ​വ​സ്ഥാ​നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. പ​ക​ൽ പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ൽ​ക്കു​ന്ന സാ​ഹ​ച​ര്യം പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണം, ക​ടും നി​റ​ങ്ങ​ളും ഇ​റു​കി​യ​തു​മാ​യ വ​സ്ത്ര​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണം, വെ​ള്ളം ധാ​രാ​ളം കു​ടി​ക്ക​ണം, അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളെ പ്ര​തി​രോ​ധി​ക്കു​ന്ന സ​ൺ ഗ്ലാ​സു​ക​ൾ ഉ​പ​യോ​ഗി​ക്ക​ണം തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളും അ​ധി​കൃ​ത​ർ ന​ൽ​കി​യി​ട്ടു​ണ്ട്.

Continue Reading

Latest News