Connect with us
Malayali Express

Malayali Express

റഷ്യന്‍ പ്രസിഡൻറ് വ്ലാദി​മിർ പുടിൻ സൗദി സന്ദർശിക്കും

GULF

റഷ്യന്‍ പ്രസിഡൻറ് വ്ലാദി​മിർ പുടിൻ സൗദി സന്ദർശിക്കും

Published

on

ജി​ദ്ദ: റ​ഷ്യ​ന്‍ പ്ര​സി​ഡ​ൻ​റ്​ വ്ലാ​ദി​മി​ര്‍ പു​ടി​ന്‍ ഒ​ക്ടോ​ബ​റി​ല്‍ സൗ​ദി സ​ന്ദ​ര്‍ശി​ക്കും. വാ​ണി​ജ്യ, സാ​മ്പ​ത്തി​ക, നി​ക്ഷേ​പ സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യാ​ണ് സ​ന്ദ​ര്‍ശ​നം. സ​ന്ദ​ര്‍ശ​ന​ത്തി​ല്‍ വി​വി​ധ ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ക്കും. സൗ​ദി ഉൗ​ർ​ജ​മ​ന്ത്രി ഖാ​ലി​ദ്​ അ​ൽ ഫാ​ലി​ഹി​​െൻറ റ​ഷ്യ​ൻ സ​ന്ദ​ർ​ശ​ന​ത്തെ തു​ട​ർ​ന്നാ​ണ്​ തീ​രു​മാ​നം. എ​ണ്ണ മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണം ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ ഖാ​ലി​ദ്​ അ​ൽ ഫാ​ലി​ഹ്​ റ​ഷ്യ സ​ന്ദ​ർ​ശി​ച്ച​ത്.

2017 ഒ​ക്‌​ടോ​ബ​റി​ൽ സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ല്‍മാ​ന്‍ രാ​ജാ​വ് റ​ഷ്യ സ​ന്ദ​ര്‍ശി​ച്ച​തോ​ടെ ഇ​രു​രാ​ഷ്​​ട്ര​ങ്ങ​ൾ ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ഊ​ഷ്മ​ള​മാ​യി​ട്ടു​ണ്ട്. ഊ​ർ​ജ, നി​ക്ഷേ​പ, പെ​ട്രോ​കെ​മി​ക്ക​ൽ വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ൽ സൗ​ദി-​റ​ഷ്യ സ​ഹ​ക​ര​ണം ശ​ക്​​ത​മാ​ണ്. സാം​സ്‌​കാ​രി​ക, വി​ദ്യാ​ഭ്യാ​സ, തൊ​ഴി​ൽ പ​രി​ശീ​ല​ന, ടൂ​റി​സം മേ​ഖ​ല​ക​ളി​ലും സ​ഹ​ക​ര​ണം ശ​ക്​​ത​മാ​വാ​ൻ സ​ൽ​മാ​ൻ രാ​ജാ​വി​​െൻറ റ​ഷ്യ​ൻ സ​ന്ദ​ർ​ശ​നം വ​ഴി​യൊ​രു​ക്കി​യി​രു​ന്നു.

പു​ടി​​െൻറ സൗ​ദി സ​ന്ദ​ർ​ശ​നം ഗ​താ​ഗ​ത, സൈ​നി​ക, ടെ​ലി​കോം, ഐ.​ടി മേ​ഖ​ല​ക​ളി​ല്‍ സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കും. ഇ​തി​ന് മു​ന്നോ​ടി​യാ​യി സൗ​ദി-​റ​ഷ്യ ജോ​യ​ൻ​റ്​ കൗ​ൺ​സി​ലി​​െൻറ ആ​റാ​മ​ത് യോ​ഗം മോ​സ്‌​കോ​യി​ൽ ചേ​ർ​ന്നു. എ​ൻ​ജി​നീ​യ​ർ ഖാ​ലി​ദ് അ​ൽ​ഫാ​ലി​ഹി​​െൻറ​യും റ​ഷ്യ​ൻ ഊ​ർ​ജ മ​ന്ത്രി അ​ല​ക്‌​സാ​ണ്ട​ർ നോ​വാ​കി​​െൻറ​യും അ​ധ്യ​ക്ഷ​ത​യി​ലാ​ണ് യോ​ഗം ചേ​ർ​ന്ന​ത്. അ​രാം​കോ, ആ​ണ​വ മേ​ഖ​ല​ക​ളി​ല്‍ പ​ര​സ്പ​രം വി​ശാ​ല​മാ​യ ക​രാ​ര്‍ കൂ​ടി​ക്കാ​ഴ്ച​യി​ലു​ണ്ടാ​കു​മെ​ന്നാ​ണ് റി​പ്പോ​ര്‍ട്ടു​ക​ള്‍.

Continue Reading

Latest News