Connect with us
Malayali Express

Malayali Express

തൃശൂരിലെ തീരദേശ മേഖലകളില്‍ കടല്‍ക്ഷോഭം ശക്തമാകുന്നു

KERALA

തൃശൂരിലെ തീരദേശ മേഖലകളില്‍ കടല്‍ക്ഷോഭം ശക്തമാകുന്നു

Published

on

തൃശൂര്‍ : തൃശ്ശൂര്‍ ജില്ലയിലെ തീരദേശ മേഖലകളില്‍ ശക്തമായ കടല്‍ക്ഷോഭം. കൊടുങ്ങല്ലൂര്‍, ചാവക്കാട്, കൈപ്പമംഗലം എന്നീ പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി. താമസ യോഗ്യമല്ലാത്ത വീടുകളില്‍നിന്ന് വീട്ടുകാരെ ക്യാമ്പുകളിലേക്ക് മാറ്റി. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം, തീവ്ര ചുഴലിക്കാറ്റായി മാറിയതോടുകൂടി ആണ് കടല്‍ക്ഷോഭം രൂക്ഷമായത്. നിലവിലെ സാഹചര്യത്തില്‍ ചില വീടുകള്‍ പൂര്‍ണമായും മറ്റുചിലത് ഭാഗികവുമായി തകര്‍ന്നു.

ജില്ലാഭരണകൂടം വേണ്ടതും മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെന്ന് പരാതിയും ഉയരുന്നുണ്ട്. കടല്‍ഭിത്തി നിര്‍മാണവുമായി ബന്ധപ്പെട്ട അധികൃതരുടെ നിസ്സംഗത മനോഭാവമാണ് ഈ വര്‍ഷവും കടല്‍ ക്ഷോഭം രൂക്ഷമാകാന്‍ കാരണമെന്ന് തീരദേശവാസികള്‍ ആരോപിക്കുന്നു. തീരദേശ മേഖലയുടെ അടുത്തു താമസിക്കുന്ന ഭൂരിഭാഗം പേരും മത്സ്യത്തൊഴിലാളികളാണ്. ട്രോളിംഗ് നിലവില്‍ വന്നതോടുകൂടി വരുമാനവും നഷ്ടപ്പെട്ട സ്ഥിതിയിലാണ് മത്സ്യത്തൊഴിലാളികള്‍. സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.

Continue Reading

Latest News