Friday, April 19, 2024
HomeKeralaതിരുവനന്തപുരത്ത് വെച്ച്‌ നടക്കാനിരിക്കുന്ന അസിസ്റ്റൻ്റ് പ്രിസണ്‍ ഓഫിസര്‍ കായികക്ഷമതാ പരീക്ഷ മാറ്റിവെച്ചു

തിരുവനന്തപുരത്ത് വെച്ച്‌ നടക്കാനിരിക്കുന്ന അസിസ്റ്റൻ്റ് പ്രിസണ്‍ ഓഫിസര്‍ കായികക്ഷമതാ പരീക്ഷ മാറ്റിവെച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ വെച്ച്‌ നടക്കുന്ന ജയില്‍ വകുപ്പിന്റെ അസിസ്റ്റൻ്റ് പ്രിസണ്‍ ഓഫിസര്‍ തസ്തികയിലേക്ക് ഉള്ള പരീക്ഷ മാറ്റിവെച്ചു.

ഒക്ടോബര്‍ 4,5 തീയതികളില്‍ നടത്താൻ നിശ്ചയിച്ച ശാരീരിക അളവെടുപ്പ്, കായികക്ഷമതാ പരീക്ഷ എന്നിവയാണ് മാറ്റി വെച്ചിരിക്കുന്നത്.

ജില്ലയില്‍ ശക്തമായ മഴ തുടരുന്നത് കാരണമാണ് പരീക്ഷ മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. മറ്റു ജില്ലകളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular