Friday, April 19, 2024
HomeIndiaഇത് ചരിത്രം! ലോക ബാഡ്മിന്റണ്‍ റാങ്കിങ്ങില്‍ ഒന്നാമതെത്തി സാത്വിക്-ചിരാഗ് സഖ്യം

ഇത് ചരിത്രം! ലോക ബാഡ്മിന്റണ്‍ റാങ്കിങ്ങില്‍ ഒന്നാമതെത്തി സാത്വിക്-ചിരാഗ് സഖ്യം

ന്യൂഡല്‍ഹി: ഏഷ്യൻ ഗെയിംസിലെ സ്വര്‍ണത്തിന് പിന്നാലെ ചരിത്രം കുറിച്ച്‌ ഇന്ത്യയുടെ പുരുഷ ബാഡ്മിന്റണ്‍ ഡബിള്‍സ് താരങ്ങളായ സാത്വിക് സായ്രാജ് റങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും.

അന്താരാഷ്ട്ര ബാഡ്മിന്റണ്‍ സംഘടനയായ ബി.ഡബ്ല്യു.എഫ് പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിങ് പ്രകാരം ലോക പുരുഷ ഡബിള്‍സില്‍ സാത്വിക്-ചിരാഗ് സഖ്യം ഒന്നാം റാങ്കിലെത്തി. ഇതാദ്യമായാണ് ഒരു ഇന്ത്യൻ പുരുഷ ഡബിള്‍സ് ടീം ലോക റാങ്കിങ്ങില്‍ ഒന്നാമതെത്തുന്നത്. സമീപകാലത്തായി അത്ഭുത പ്രകടനം പുറത്തെടുത്ത ഇരുവരും 2023 ഏഷ്യൻ ഗെയിംസില്‍ സ്വര്‍ണം നേടി ചരിത്രം കുറിച്ചിരുന്നു. ഇന്ത്യയ്ക്ക് വേണ്ട് ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണില്‍ ആദ്യമായി സ്വര്‍ണം നേടിയാണ് ഇരുവരും ചരിത്രത്തിന്റെ ഭാഗമായത്.

ഏഷ്യൻ ഗെയിംസിന് മുൻപ് മൂന്നാം റാങ്കിലായിരുന്ന ഇരുവരും പിന്നീട് സ്വര്‍ണ മെഡലിന്റെ കരുത്തില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. പ്രകാശ് പദുകോണ്‍, സൈന നേവാള്‍, കിഡംബി ശ്രീകാന്ത് എന്നിവര്‍ക്ക് ശേഷം ബാഡ്മിന്റണില്‍ ഒന്നാം റാങ്കിലെത്തുന്ന ഇന്ത്യൻ താരങ്ങള്‍ കൂടിയാണിവര്‍.

ഏഷ്യൻ ഗെയിംസ് ഫൈനലില്‍ ഇരുവരും ദക്ഷിണ കൊറിയയുടെ ചോയ് സോള്‍ ഗ്യു-കിം വോണ്‍ സഖ്യത്തെ പരാജയപ്പെടുത്തിയാണ് സ്വര്‍ണം നേടിയത്. അതും നേരിട്ടുള്ള ഗെയിമുകള്‍ക്ക്. ഏഷ്യൻ ഗെയിംസില്‍ വെള്ളി നേടിയ ഇന്ത്യൻ പുരുഷ ബാഡ്മിന്റണ്‍ ടീമിന്റെ ഭാഗമാകാനും ഇരുവര്‍ക്കും സാധിച്ചു. 2022 ന് ശേഷം അഞ്ച് ബി.ഡബ്ല്യു.എഫ് കിരീടങ്ങളാണ് സാത്വിക്-ചിരാഗ് സഖ്യം നേടിയത്. ഒപ്പം തോമസ് കപ്പ് നേടി ചരിത്രം കുറിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ ഡബിള്‍സില്‍ ഇരുവരും സ്വര്‍ണം നേടിയിരുന്നു. പിന്നാലെ ലോകചാമ്ബ്യൻഷിപ്പില്‍ വെങ്കലവും നേടി.

https://x.com/BAI_Media/status/1711607062499909990?s=20

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular