Connect with us
Malayali Express

Malayali Express

ക്രിക്കറ്റ് ലോകകപ്പ്: ബംഗ്ലാദേശ് ശ്രീലങ്ക മത്സരം ഉപേക്ഷിച്ചു

LATEST NEWS

ക്രിക്കറ്റ് ലോകകപ്പ്: ബംഗ്ലാദേശ് ശ്രീലങ്ക മത്സരം ഉപേക്ഷിച്ചു

Published

on

തുടര്‍ച്ചയായ രണ്ടാം തവണയാണ് മഴ കാരണം മത്സരം ഉപേക്ഷിക്കേണ്ടി വരുന്നത്

ഇംഗ്ലണ്ടില്‍ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പില്‍ മഴ മൂലം വീണ്ടും മത്സരം ഉപേക്ഷിച്ചു. തുടര്‍ച്ചയായ രണ്ടാം തവണയാണ് മഴ കാരണം മത്സരം ഉപേക്ഷിക്കേണ്ടി വരുന്നത്. ശ്രീലങ്കയും ബംദേശും തമ്മിലുള്ള മത്സരമാണ് ഉപേക്ഷിച്ചത്. മഴ മാറാന്‍ ഏറെ നേരം ആരാധകര്‍ കാത്തിരുന്നു. എന്നാല്‍ മഴ കാരണം ടോസ് ഇടാന്‍ പോലും സാധിച്ചില്ല. മത്സരം പൂര്‍ണമായും ഉപേക്ഷിച്ചതോടെ ഇരു ടീമിനും ഓരോ പോയിന്റ് വീതം നല്‍കി . ഇതോടെ ലങ്കയ്ക്ക് നാല് മത്സരങ്ങളില്‍ നിന്നും നാല് പോയിന്റുകള്‍ ലഭിച്ചു. നാല് മത്സരങ്ങള്‍ കളിച്ച ബംഗ്ലാദേശിന് മൂന്ന് പോയിന്റുകളാണ് ഉള്ളത്. മഴ മൂലം മൂന്നാമത്തെ മത്സരമാണ് പൂര്‍ണമായും ഉപേക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന വിന്‍ഡീസ് ദക്ഷിണാഫ്രിക്ക മത്സരം 8 ഓവറില്‍ നില്‍ക്കെ മഴ കളി തടസ്സപ്പെടുത്തി. ഇതോടെ കളി പൂര്‍ണമായും ഉപേക്ഷിച്ചു. വരാനിരിക്കുന്ന ഇന്ത്യ ന്യൂസിലാന്‍ഡ് മത്സരത്തിലും മഴ ഭീഷണിയുണ്ട്. ജൂണ്‍ 13 നാണ് ഇന്ത്യ കിവീസ് മത്സരം. നോട്ടിംഗ്ഹാമിലെ ട്രെന്‍ഡ് ബ്രിഡ്ജിലാണ് നടക്കാനിരിക്കുന്ന മത്സരം.

Continue Reading

Latest News