Connect with us
Malayali Express

Malayali Express

ഡബ്ലിൻ സിറോ മലബാർ കുടുംബസംഗമം 22 ന്

EUROPE

ഡബ്ലിൻ സിറോ മലബാർ കുടുംബസംഗമം 22 ന്

Published

on

ഡബ്ലിൻ∙ ഡബ്ലിൻ സിറോ മലബാർ സമൂഹത്തിലെ എല്ലാ ഇടവകകളിൽനിന്നുമുള്ള നൂറുകണക്കിന് അംഗങ്ങൾ പങ്കെടുക്കുന്ന ‘ഫമീലിയ കുടുംബ സംഗമം 2019’ ലൂക്കനിൽ നടത്തപ്പെടും. ജൂൺ 22 ശനിയാഴ്ച്ച രാവിലെ 9.30 മുതൽ വൈകിട്ട് 8 വരെ ലൂക്കൻ വില്ലേജിലെ ലൂക്കൻ യൂത്ത് സെന്ററിലാണ് കുടുംബസംഗമം ഒരുക്കിയിരിക്കുന്നത്.

വിനോദത്തിനും വിജ്ഞാനത്തിനുമായുള്ള വിവിധ പരിപാടികൾ മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കും സംഘടിപ്പിച്ചിട്ടുണ്ട്. പ്രമുഖ ഗായകർ പങ്കെടുക്കുന്ന ഗാനമേളയും കുടുംബസംഗമത്തോട് അനുബന്ധിച്ചുണ്ടാവും. ഡബ്ലിൻ സിറോ മലബാർ സോണൽ കമ്മിറ്റിയുടേയും, കുർബാന സെന്ററുകളിലെ സെക്രട്ടറിമാരുടെയും, ലൂക്കൻ കുർബാന സെന്റർ കമ്മിറ്റിയുടേയും നേതൃത്വത്തിൽ കുടുംബ സംഗമത്തിനായുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു.

Continue Reading

Latest News