Connect with us
Malayali Express

Malayali Express

“ലോകത്ത് രണ്ട് മികച്ച താരങ്ങളില്ല, ഒന്ന് മാത്രം, അത് മെസ്സി” – ഹസാര്‍ഡ്

international

“ലോകത്ത് രണ്ട് മികച്ച താരങ്ങളില്ല, ഒന്ന് മാത്രം, അത് മെസ്സി” – ഹസാര്‍ഡ്

Published

on

മെസ്സിയെ പുകഴ്ത്തി കൊണ്ട് റയല്‍ മാഡ്രിഡിന്റെ പുതിയ സൈനിംഗ് ആയ ഹസാര്‍ഡ്. ലാലിഗയില്‍ ഹസാര്‍ഡ് എത്തുന്നതോടെ മെസ്സി ഹസാര്‍ഡ് താരതമ്യങ്ങള്‍ തുടങ്ങുന്നത് ശരിയല്ല എന്ന അഭിപ്രായവുമായാണ് ഹസാര്‍ഡ് എത്തിയത്. താനും മെസ്സിയും തമ്മില്‍ സാമ്യമുണ്ട്. അത് തങ്ങള്‍ രണ്ട് പേരും ഉയരം കുറഞ്ഞവരാണ് എന്നതാണ്. വേറെ ഒരു സാമ്യവുമില്ല. ഹസാര്‍ഡ് പറഞ്ഞു.

മെസ്സി എല്ലാ മത്സരത്തിലും ഗോളടിക്കും, താന്‍ അടിക്കാറില്ല. മെസ്സിയുമായി താരതമ്യ ചെയ്യപ്പെടാന്‍ മാത്രം താന്‍ ആയിട്ടില്ല എന്നും ഹസാര്‍ഡ് പറഞ്ഞു. ഈ ലോകത്ത് രണ്ട് മികച്ച താരങ്ങളില്ല. ഒരേയൊരു മികച്ച താരമേ ഉള്ളൂ അത് മെസ്സി മാത്രമാണെന്നും ഹസാര്‍ഡ് പറഞ്ഞു. ചെല്‍സിയില്‍ നിന്ന് റെക്കോര്‍ഡ് തുകയ്ക്ക് റയല്‍ മാഡ്രിഡില്‍ എത്തിയ ഹസാര്‍ഡ് റയലിനെ ലാലിഗ കിരീടത്തിലേക്ക് നയിക്കാമെന്ന പ്രതീക്ഷയിലാണ്.

Continue Reading

Latest News