Connect with us
Malayali Express

Malayali Express

വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ യാ​ത്ര​ക്കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ പ്ര​തി പി​ടി​യി​ൽ

GULF

വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ യാ​ത്ര​ക്കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ പ്ര​തി പി​ടി​യി​ൽ

Published

on

കു​വൈ​ത്ത്​ സി​റ്റി: യാ​ത്ര​ക്കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​താ​യ പ​രാ​തി​യി​ൽ കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ജീ​വ​ന​ക്കാ​ര​നെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ഇ​ര പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ്​ ജ​ലീ​ബ്​ അ​ൽ ശു​യൂ​ഖ്​ പൊ​ലീ​സ്​ പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ഫി​ലി​പ്പീ​ൻ​സ്​ ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​യു​ടെ സ്​​പോ​ൺ​സ​റു​ടെ പ​രാ​തി​യി​ലാ​ണ്​ ന​ട​പ​ടി. വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങി​യ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​യെ ജീ​വ​ന​ക്കാ​ര​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ത​രാ​മെ​ന്ന്​ പ​റ​ഞ്ഞ്​ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി പു​റ​ത്തെ​ത്തി​ച്ച്​ ഒ​ഴി​ഞ്ഞ സ്ഥ​ല​ത്തേ​ക്ക്​ കാ​റി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ്​ പ​രാ​തി.

സം​ഭ​വ​ത്തി​നു​ശേ​ഷം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ന്നെ കൊ​ണ്ടു​വി​ട്ടു. ഇ​വ​ർ സ്​​പോ​ൺ​സ​റോ​ട്​ വി​വ​രം പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന്​ അ​ദ്ദേ​ഹം പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. നേ​ര​േ​ത്ത ഫി​ലി​പ്പീ​ൻ​സ്​ തൊ​ഴി​ലാ​ളി​ക​ൾ കു​വൈ​ത്തി​ൽ പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്ന​താ​യ ആ​രോ​പ​ണം ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം വ​ഷ​ളാ​വു​ന്ന നി​ല​യി​ൽ എ​ത്തി​യി​രു​ന്നു. ഏ​റെ നാ​ള​ത്തെ ച​ർ​ച്ച​ക്കൊ​ടു​വി​ലാ​ണ്​ ബ​ന്ധം ന​ല്ല​നി​ല​യി​ലാ​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ലെ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​നി​ൽ​നി​ന്നു​ത​ന്നെ ഇ​ത്ത​ര​മൊ​രു സം​ഭ​വ​മു​ണ്ടാ​യ​ത്​ ഫി​ലി​പ്പീ​ൻ​സ്​ നി​ല​പാ​ട്​ ക​ടു​പ്പി​ക്കാ​ൻ വ​ഴി​വെ​ക്കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.

തൊ​ഴി​ലാ​ളി​ക​ൾ പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന ആ​രോ​പ​ണം ഫി​ലി​പ്പീ​ൻ​സ്​ അ​തി ഗൗ​ര​വ​മാ​യാ​ണെ​ടു​ക്കു​ന്ന​ത്. നേ​ര​േ​ത്ത തൊ​ഴി​ലാ​ളി​യു​ടെ കൊ​ല​പാ​ത​ക​ത്തെ തു​ട​ർ​ന്ന്​ കു​വൈ​ത്തി​ലെ മു​ഴു​വ​ൻ ​ഫി​ലി​പ്പ​സേ്​ തൊ​ഴി​ലാ​ളി​ക​ളോ​ടും മ​ട​ങ്ങി​വ​രാ​ൻ പ്ര​സി​ഡ​ൻ​റ്​ റോ​ഡ്രി​ഗോ ദു​തെ​ർ​ത്​​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. മ​ധ്യ​സ്ഥ​ശ്ര​മ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ്​ പി​ന്നീ​ട്​ ഇൗ ​നീ​ക്കം ഉ​പേ​ക്ഷി​ച്ച​ത്. പ്ര​തി​ക്കെ​തി​രെ കേ​സ്​ ചു​മ​ത്തി തു​ട​ര​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കാ​യി കു​റ്റാ​ന്വേ​ഷ​ണ വ​കു​പ്പി​ന്​ കൈ​മാ​റി.

Continue Reading

Latest News