Connect with us
Malayali Express

Malayali Express

ബ്രെയിന്‍ ട്യൂമര്‍: നടി ശരണ്യ ശശി ഏഴാമത്തെ ശസ്ത്രക്രിയ്ക്ക് ഒരുങ്ങുന്നു

CINEMA

ബ്രെയിന്‍ ട്യൂമര്‍: നടി ശരണ്യ ശശി ഏഴാമത്തെ ശസ്ത്രക്രിയ്ക്ക് ഒരുങ്ങുന്നു

Published

on

ട്യൂമര്‍ ബാധിച്ചതിനെ തുടര്‍ന്നു സിനിമാസീരിയല്‍ നടി ശരണ്യ ശശി ഏഴാമത്തെ ശസ്ത്രക്രിയ്ക്ക് ഒരുങ്ങുന്നതായി വാര്‍ത്തകള്‍. ശരണ്യയുടെ ദയനീയമായ ജീവിതാവസ്ഥ തുറന്നുകാട്ടി സാമൂഹ്യപ്രവര്‍ത്തകന്‍ സൂരജ് പാലാക്കാരന്‍ ഫെയ്‌സ്ബുക്ക് വിഡിയോയിലൂടെയാണ് നടിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തിയത്. ആറുവര്‍ഷം മുമ്പ് ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച നടി ഇപ്പോള്‍ ഏഴാമത്തെ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുകയാണ്. വളരെ ഗുരുതരമായ അവസ്ഥയിലൂടെയാണ് നടികടന്നുപോകുന്നതെന്നും സന്മനസ്സുള്ളവര്‍ നടിയെ സാമ്പത്തികമായി സഹായിക്കണമെന്നും ശരണ്യയെ നേരിട്ടു സന്ദര്‍ശിച്ച ശേഷം സൂരജ് പറയുന്നു. ശരണ്യ ശശിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് നടി സീമ ജി. നായര്‍ പറയുന്നതും വിഡിയോയില്‍ കാണാം. ചാക്കോ രണ്ടാമന്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ശരണ്യ ടെലിവിഷന്‍ സീരയലുകളിലൂടെ ശ്രദ്ധനേടി. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ മാര്‍ച്ച് 12 എന്നിവ പ്രധാനചിത്രങ്ങള്‍. ആന്‍മരിയ കലിപ്പിലാണ് എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News