Thursday, April 25, 2024
HomeKeralaസര്‍ക്കാരിനെതിരെ നുണപ്രചരണം നടക്കുന്നു, കരുതിയിരിക്കണം: മുഖ്യമന്ത്രി

സര്‍ക്കാരിനെതിരെ നുണപ്രചരണം നടക്കുന്നു, കരുതിയിരിക്കണം: മുഖ്യമന്ത്രി

ണ്ണൂര്‍: സര്‍ക്കാരിനെതിരെ നുണപ്രചരണം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സോഷ്യല്‍ മീഡിയ വിദഗ്ധരെ കെപിസിസി യോഗത്തില്‍ പങ്കെടുപ്പിക്കുന്നു.
സമൂഹ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപമാണ് ഇപ്പോഴത്ത പ്രചാരണ രീതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

വസ്തുതയുടെ പിന്‍ബലമില്ലാതെ എന്തും പടച്ചുവിടുകയാണ്. ഇതു കരുതിയിരിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ അപരിഹാര്യമായ ആപത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആര്‍എസ്‌എസ് മതനിരപേക്ഷത അംഗീകരിക്കുന്നില്ല. മതരാഷ്ട്രം സ്ഥാപിക്കുകയാണ് ആര്‍എസ്‌എസിന്‍റെ ലക്ഷ്യം. മതം പൗരത്വത്തിന് അടിസ്ഥാനമല്ല. മതേതരത്വം തകരുന്നതിലാണ് സംഘപരിവാറിന് ഉന്മേഷം.

വംശ്യഹത്യ ഉള്‍പ്പടെ ഇനിയും നടക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. രാജ്യത്തെ ന്യൂനപക്ഷം വലിയ ആശങ്കയിലാണ്. ബിജെപി ഇനി തിരിച്ചുവരുമോ എന്ന ആശങ്ക അവര്‍ക്കുണ്ട്.

പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇഡി റെയ്ഡ് നടത്തുകയാണ്. ഇത് കൊണ്ടൊന്നും ജനവികാരം തടയാന്‍ ആകില്ല. ബിജെപിക്കെതിരായ കൂട്ടായ്മ ശക്തിപ്പെടണം. എത്ര കോടി ചെലവഴിച്ചാലും കേരളത്തില്‍ ബിജെപി നിലംതൊടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular