Connect with us
Malayali Express

Malayali Express

മാഞ്ചസ്റ്റർ ദുക്റാന തിരുന്നാള്‍ 29 ന്

EUROPE

മാഞ്ചസ്റ്റർ ദുക്റാന തിരുന്നാള്‍ 29 ന്

Published

on


സാബു ചുണ്ടക്കാട്ടിൽ

മാഞ്ചസ്റ്റർ : യുകെയുടെ മലയാറ്റൂരായ മാഞ്ചസ്റ്ററിൽ മാർ.തോമാശ്ലിഹായുടെയും, ഭാരതത്തിൻറെ പ്രഥമ വിശുദ്ധ അൽഫോൻസയുടെയും സംയുക്ത തിരുന്നാളിന് ജൂൺ 29 ന് കൊടിയേറും.പ്രധാന തിരുന്നാൾ ജൂലൈ മാസം ആറാംതീയതി ശനിയാഴ്ച നടക്കും. മാഞ്ചസ്റ്റർ മിഷൻ നിലവിൽ വന്നശേഷം നടക്കുന്ന ആദ്യ തിരുന്നാൾ എന്ന പ്രത്യേകത കൂടി ഇ വർഷത്തെ തിരുന്നാളിനുണ്ട്.

കോടിയേറ്റത്തെ തുടർന്ന് ദിവസവും വൈകുന്നേരം ദിവ്യബലിയും നൊവേനയും നടക്കും. പ്രധാന തിരുന്നാൾ ദിനമായ ജൂലൈ ആറാം തിയതിയിലെ തിരുന്നാൾ തിരുക്കർമ്മങ്ങളിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ബിഷപ്പ് മാർ.ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമ്മികൻ ആകും. മാഞ്ചെസ്റ്ററിന്റെ ഹൃദയ ഭാഗത്തു രാജകീയ പ്രൗഢിയോടെ നിൽക്കുന്ന വിഥിൻഷോ സെൻറ് ആൻറണീസ് ദേവാലയത്തിൽ ആണ് തിരുന്നാൾ ആഘോഷങ്ങൾ നടക്കുക.
ഒട്ടേറെ കലാകാരന്മാർ അണിനിരക്കുന്ന ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെയുള്ള ഗാനമേളയും,കോമഡിയും നിറയുന്ന സൂപ്പർ മെഗാഷോ ഏവർക്കും നിരവിരുന്നാകും.തിരുന്നാൾ കൊടിയേറ്റ് ദിനമായ ജൂൺ 29 നു വൈകുന്നേരം വിഥിൻഷോ ഫോറം സെന്ററിലാണ് മെഗാ ഷോ അരങ്ങേറുക.പരിപാടിയുടെ ടിക്കറ്റ് വിതരണത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം ഫാ.ജോസ് അഞ്ചാനിക്കൽ നിർവഹിച്ചു.
ഇ മാസം 29 തിയതി ശനിയാഴ്ചയാണ് ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന മാഞ്ചസ്റ്റർ ദുക്റാന തിരുന്നാളിന് കൊടിയേറുക. 29 ന് ഉച്ച കഴിഞ്ഞു 3 ന് നടക്കുന്ന ദിവ്യബലിയെയും നൊവേനയെയും തുടർന്ന് ഷ്രൂഷ്ബറി രൂപതാ വികാരി ജെനറൽ ഫാ.മൈക്കിൾ ഗാനൻ ആണ് തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുള്ള കൊടിയേറ്റ് നടത്തുക. തുടർന്നു വൈകുന്നേരം 5.30 ന് വിഥിൻഷോ ഫോറം സെന്ററിൽ സൂപ്പർ മെഗാഷോ നടക്കും.

30 തീയതി ഞാറാഴ്ച വൈകുന്നേരം 4 നു നടക്കുന്ന തിരുക്കർമങ്ങളിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറൽ ഫാ.ജിനോ അരീക്കാട്ടും ,ജൂലൈ 1 തിങ്കളാഴ്ച വൈകുന്നേരം ആറിന് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ചാൻസിലർ ഫാ.മാത്യു പിണർകാട്ടും ,ജൂലൈ രണ്ടാം തിയതി ഫാ.നിക്കോളാസ് കെൺ ,മൂന്നാം തിയതി ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറൽ ഫാ.സജി മലയിൽപുത്തെൻപുര നാലാം തിയതി ഫാ.രഞ്ജിത്ത് മഠത്തിപ്പറമ്പിൽ ജൂലൈ അഞ്ചാം തിയതിയിലെ തിരുക്കർമ്മങ്ങളിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറൽ ഫാ.ആന്റണി ചുണ്ടെലിക്കാട്ട് എന്നിവരും കാർമ്മികരാകും.,
പ്രധാന തിരുന്നാൾ ദിനമായ ജൂലൈ ആറാം തീയതി രാവിലെ 10 ന് തിരുന്നാൾ തിരുക്കർമ്മങ്ങൾക്ക് തുടക്കമാകും.തിരുന്നാളിൽ മുഖ്യ കാർമ്മികനാകുവാൻ എത്തിച്ചേരുന്ന ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ബിഷപ്പ് മാർ.ജോസഫ് സ്രാമ്പിക്കൽ പിതാവിനെ സെൻറ് ആന്റണീസ് ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിക്കുന്നതോടെ തിരുന്നാൾ കുർബാനക്ക് തുടക്കമാകും. ദിവ്യബലിയെ തുടർന്ന് ഭക്തി നിർഭരമായ തിരുന്നാൾപ്രദക്ഷിണം നടക്കും. സമാപന ആശീർവാദവുംസ്‌നേഹവിരുന്നും ഉണ്ടായിരിക്കും.

ഇടവ വികാരി ഫാ ജോസ് അഞ്ചാനിക്കലിന്റെയും ട്രസ്റ്റി മാരായ സിബി ,ബിജോയ്,ജോബി എന്നിവരുടെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വിവിധ കമ്മറ്റികൾ തിരുന്നാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകിവരുന്നു .

Continue Reading

Latest News