Connect with us
Malayali Express

Malayali Express

ജർമനിയിൽ പുതിയ വിദേശ കുടിയേറ്റ നിയമം ഉടൻ പ്രാബല്യത്തിലെന്ന് മന്ത്രി സീഹോഫർ

EUROPE

ജർമനിയിൽ പുതിയ വിദേശ കുടിയേറ്റ നിയമം ഉടൻ പ്രാബല്യത്തിലെന്ന് മന്ത്രി സീഹോഫർ

Published

on


കൈപ്പുഴ ജോൺ മാത്യു

ബർലിൻ : ജർമൻ പാർലമെന്റ് അംഗീകരിച്ച പുതിയ വിദേശ കുടിയേറ്റ നിയമം ഉടൻ പ്രാബല്യത്തിലെത്തുമെന്ന് ജർമൻ ആഭ്യന്തര മന്ത്രി ഹോഴസ്റ്റ് സീഹോഫർ മാധ്യമങ്ങളെ അറിയിച്ചു. യൂറോപ്പിന് വെളിയിൽ നിന്ന് തൊഴിലാളികൾക്ക് ജർമനിയിലേക്ക് കുടിയേറ്റം എളുപ്പമാക്കുന്ന വിധത്തിലാണ് നിയമങ്ങൾ പരിഷ്ക്കരിക്കുന്നതെന്ന് മന്ത്രി തുടർന്ന് പറഞ്ഞു.

കഴിഞ്ഞ ദിവസം മന്ത്രി സീഹോഫർ പാർലമെന്റിൽ ബിൽ അവതരിപ്പിച്ചപ്പോൾ മുന്നൂറ്റി എഴുപത്തി രണ്ട് പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 159 പേർ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു. 111 പേർ വോട്ടിങ്ങിൽ നിന്ന് വിട്ട് നിന്നു. പുതിയ കുടിയേറ്റ നിയമങ്ങൾ സങ്കീർണവും കർക്കശവുമായിരിക്കുമെന്ന് മന്ത്രി ബില്ലിനെപ്പറ്റിയുള്ള ചർച്ചയിൽ പാർലമെന്റിൽ പറഞ്ഞു.

അഭയാർത്ഥികളോട് കാർക്കശ്യമായിരിക്കും ഇനി ജർമനിയുടെ മുഖം. അഭയാർത്ഥിത്വം അപേക്ഷ നിരസിക്കപ്പെട്ടവരെ നാട് കടത്താനുള്ള നടപടികൾ വേഗത്തിലാക്കാനുള്ള വ്യവസ്ഥകൾ കൂടുതലായി എഴുതി ചേർത്തിട്ടുണ്ട്. ജർമനി ഇനി അഭയാർത്ഥികളുടെ ഒരു പറുദീസ അല്ലെന്നും, അക്രമികളെയും, ഭീകരവാദികളെയും ജർമനി വെച്ച് പൊറുപ്പിക്കില്ലെന്നുള്ള സൂചനയാണ് മന്ത്രി ബില്ലിൽ നൽകിയിരിക്കുന്നത്.
പുതിയ കുടിയേറ്റ നിയമം പ്രാബല്യത്തിലെത്തിയാൽ ഇന്ത്യാക്കാരടക്കമുള്ള വിദേശികൾക്ക് തൊഴിൽ സാധ്യതകൾ ജർമനിയിൽ ഏറുകയാണ്. ജർമൻ ഭാഷ പരിജ്ഞാനമുള്ളവർക്ക് വസ നടപടിക്രമങ്ങൾ വേഗത്തിലാവും, ആരോഗ്യ മേഖല, ഐടി, എൻജനീയറീങ് തുടങ്ങിയ മേഖലകളിൽ തൊഴിൽ അവസരങ്ങൾ ഇന്ന് ജർമനിയിൽ ഏറെയാണ്. ഇതിന് പുതിയ നിയമ വഴി അവസരമൊരുങ്ങും.
ജർമനിയിലെത്തി ജോലി അന്വേഷിക്കാൻ മാത്രമായി ആറ് മാസത്തേക്കുള്ള വീസ പ്രത്യേകമായി അനുവദിക്കാനുള്ള വ്യവസ്ഥയും പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് തൊഴിൽ അന്വേഷികർക്ക് ആശ്വാസമാവും.

Continue Reading

Latest News