Connect with us
Malayali Express

Malayali Express

ജർമനിയിൽ തപാൽ ചെലവ് കുത്തനെ കൂടും

EUROPE

ജർമനിയിൽ തപാൽ ചെലവ് കുത്തനെ കൂടും

Published

on


ജോസ് കുമ്പിളുവേലിൽ

ബർലിൻ : ജർമനിയിൽ കത്തുകളും കാർഡുകളും പോസ്റ്റ്കാർഡുകളും അയയ്ക്കുന്നതിനുള്ള തപാൽ ചെലവിൽ ഗണ്യമായ വർധന വരുന്നു. അടുത്ത മാസം മുതൽ പുതുക്കിയ നിരക്കായിരിക്കും ഈടാക്കുക.
സ്റ്റാൻഡേർഡ് കത്തിനുള്ള സ്റ്റാമ്പിന് 70 സെന്റാണ് ഇപ്പോഴത്തെ വില. ഇത് 80 ആയി ഉയരും. 14 ശതമാനമാണ് വർധന. പോസ്റ്റ്കാർഡുകൾ അയയ്ക്കുന്നതിനുള്ള ചെലവ് 45 സെന്റിൽ നിന്ന് 60 സെന്റുമാകും. 33 ശതമാനം വർധന.

50 ഗ്രാം വരെ ഭാരമുള്ള കോംപാക്റ്റ് ലെറ്ററിന് പത്തു സെന്റ് ചെലവ് കൂടി 95 സെന്റിലെത്തും. ജൂലൈ ഒന്നിനു നടപ്പാകുന്ന പുതിയ നിരക്കുകൾക്ക് 2021 വരെയാണ് പ്രാബല്യം.

Continue Reading

Latest News