Connect with us
Malayali Express

Malayali Express

വാ​ഹ​ന ക​വ​ർ​ച്ച പ​തി​വാ​കു​ന്നു; ആ​ശ​ങ്ക​യോ​ടെ വി​ദേ​ശി​ക​ൾ

GULF

വാ​ഹ​ന ക​വ​ർ​ച്ച പ​തി​വാ​കു​ന്നു; ആ​ശ​ങ്ക​യോ​ടെ വി​ദേ​ശി​ക​ൾ

Published

on

കു​വൈ​ത്ത്‌ സി​റ്റി: കു​വൈ​ത്തി​ൽ വാ​ഹ​ന ക​വ​ർ​ച്ച പ​തി​വാ​കു​ന്ന​ത്​ വി​ദേ​ശി​ക​ളി​ൽ ആ​ശ​ങ്ക​യേ​റ്റു​ന്നു. അ​ഞ്ച് മാ​സ​ത്തി​നു​ള്ളി​ല്‍ കു​വൈ​ത്തി​ല്‍ ക​വ​ര്‍ച്ച ചെ​യ്യ​പ്പെ​ട്ട​ത്​ നൂ​റി​ലേ​റെ വാ​ഹ​ന​ങ്ങ​ൾ. 2019 തു​ട​ക്കം മു​ത​ല്‍ മേ​യ് അ​വ​സാ​നം വ​രെ​യു​ള്ള ക​ണ​ക്കാ​ണ് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പു​റ​ത്തു​വി​ട്ട​ത്. കൂ​ടു​ത​ൽ സം​ഭ​വ​ങ്ങ​ളും രേ​ഖ​പ്പെ​ടു​ത്തി​യ​ത് ക​ഴി​ഞ്ഞ മേ​യ്​ മാ​സ​ത്തി​ലാ​ണ്. അ​തി​ൽ ത​ന്നെ ഭൂ​രി​ഭാ​ഗ​വും മാ​സാ​വ​സാ​ന​വും. തു​ട​ര്‍ച്ച​യാ​യി ന​ട​ക്കു​ന്ന ഇ​ത്ത​രം ക​വ​ര്‍ച്ച​ക​ളെ​ക്കു​റി​ച്ച് വ​കു​പ്പ്​ അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

വി​ദേ​ശി​ക​ളാ​ണ്​ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ൽ കൂ​ടു​ത​ലും ഇ​ര​യാ​വു​ന്ന​ത്. ആ​ളി​ല്ലാ​തെ നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ളാ​ണ് കൂ​ടു​ത​ലും ക​വ​ര്‍ച്ച ചെ​യ്യ​പ്പെ​ടു​ന്ന​ത്. ചി​ല മോ​ഷ്​​ടാ​ക്ക​ള്‍ വാ​ഹ​ന നേ​രി​ല്‍വ​ന്ന് പി​ടി​ച്ചെ​ടു​ക്കു​ന്നു​ണ്ടെ​ന്നും വാ​ഹ​ന ഉ​ട​മ​ക​ള്‍ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. കൗ​മാ​ര​പ്രാ​യ​ക്കാ​രും യു​വാ​ക്ക​ളു​മാ​ണ്​ വാ​ഹ​ന​ങ്ങ​ള്‍ കൂ​ടു​ത​ലും ക​വ​ര്‍ച്ച ചെ​യ്യു​ന്ന​ത്. മ​രു​ഭൂ​മി​യി​ലും ഒ​ഴി​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ളി​ലും കൊ​ണ്ടു​പോ​യി വാ​ഹ​ന ഭാ​ഗ​ങ്ങ​ൾ പൊ​ളി​ച്ച​ടു​ക്കു​ക​യാ​ണ്. പ്ര​ധാ​ന ഭാ​ഗ​ങ്ങ​ൾ എ​ടു​ത്ത​തി​നു​ശേ​ഷം മ​രു​ഭൂ​മി​യി​ലും ഒ​ഴി​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​പേ​ക്ഷി​ക്കു​ക​യാ​ണ്.

സാ​ധ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന​തി​ന്​ പു​റ​മെ വാ​ഹ​നം കേ​ടു​വ​രു​ത്തി​യും ത​ക​ർ​ത്തു​മാ​ണ്​ ഒ​ഴി​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന​ത്. പൊ​ളി​ച്ചു​വി​ൽ​ക്കു​ന്ന വാ​ഹ​ന ഭാ​ഗ​ങ്ങ​ൾ വാ​ങ്ങു​ന്ന ഗാ​രേ​ജു​ക​ൾ​ക്കെ​തി​രെ​യും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. വാ​ഹ​ന മോ​ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക റാ​ക്ക​റ്റ്​ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടോ എ​ന്ന സം​ശ​യ​വും ശ​ക്ത​മാ​ണ്. മോ​ഷ്​​ടി​ച്ച വാ​ഹ​ന​ങ്ങ​ള്‍ അ​ഭ്യാ​സ​പ്ര​ക​ട​ന​ത്തി​നും ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ളു​ടെ ചി​ല്ല്​ ത​ക​ർ​ത്ത്​ ഉ​ള്ളി​ലെ സാ​ധ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന​താ​ണ്​ മ​റ്റൊ​രു പ്ര​ധാ​ന അ​ക്ര​മം.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News