Connect with us
Malayali Express

Malayali Express

മാ​ലി​ന്യം ക​ല​ർ​ന്ന വെ​ള്ളം; അ​ജ്​​മാ​നി​ൽ നി​ര​വ​ധി പേ​ർ ആ​ശു​പ​ത്രി​യി​ൽ

GULF

മാ​ലി​ന്യം ക​ല​ർ​ന്ന വെ​ള്ളം; അ​ജ്​​മാ​നി​ൽ നി​ര​വ​ധി പേ​ർ ആ​ശു​പ​ത്രി​യി​ൽ

Published

on

അ​ജ്മാ​ന്‍:​ അ​ജ്മാ​നി​ലെ പ്ര​മു​ഖ താ​മ​സ കെ​ട്ടി​ട​ത്തി​ലെ ജ​ല സം​ഭ​ര​ണി​യി​ല്‍ മാ​ലി​ന്യം ക​യ​റി​യ​തി​നെ തു​ട​ര്‍ന്ന് താ​മ​സ​ക്കാ​രാ​യ മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള നി​ര​വ​ധി​പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച വൈ​കീ​ട്ടോ​ട് കൂ​ടി​യാ​ണ് ആ​യി​ര​ത്തോ​ളം പേ​ര്‍ താ​മ​സി​ക്കു​ന്ന കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​െ​ൻ​റ പൈ​പ്പു​ക​ളി​ലൂ​ടെ മാ​ലി​ന്യം ക​ല​ര്‍ന്ന വെ​ള്ളം വ​ന്ന​ത്. പെ​രു​ന്നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ള്‍ക്കാ​യി പ​ല​രും പു​റ​ത്താ​യ​തി​നാ​ല്‍ വി​വ​രം തു​ട​ക്ക​ത്തി​ല്‍ അ​ധി​ക​മാ​രും അ​റി​ഞ്ഞി​രു​ന്നി​ല്ല. വെ​ള്ള​ത്തി​ന്​ നി​റ​വ്യ​ത്യാ​സം ക​ണ്ട​തോ​ടെ കെ​ട്ടി​ട അ​റ്റ​കു​റ്റ​പ്പ​ണി ചു​മ​ത​ല​യു​ള്ള അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും കൃ​ത്യ​മാ​യ മ​റു​പ​ടി​യോ പ​രി​ഹാ​ര​മോ ല​ഭി​ച്ചി​ല്ലെ​ന്ന് പ​റ​യു​ന്നു.

അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും ഇ​ത് തു​ട​രു​ക​യും ഈ ​വെ​ള്ളം ഉ​പ​യോ​ഗി​ച്ച് പ്രാ​ഥ​മി​ക ക​ര്‍മ്മ​ങ്ങ​ള്‍ നി​ര്‍വ്വ​ഹി​ച്ച​വ​ര്‍ക്ക് ഛർ​ദ്ദി, വ​യ​റു​വേ​ദ​ന, പ​നി എ​ന്നി​വ പി​ടി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ള്‍ക്കാ​ണ് ആ​ദ്യം അ​സു​ഖം പി​ടി​പെ​ട്ട​ത്. ഓ​രോ താ​മ​സ​ക്കാ​രും ത​ങ്ങ​ളു​ടെ കു​ട്ടി​ക​ളു​മാ​യി അ​ജ്മാ​നി​ലെ ആ​ശു​പ​ത്രി​ക​ളും ക്ലി​നി​ക്കു​ക​ളും ക​യ​റി ഇ​റ​ങ്ങി. അ​പ്പോ​ഴും പ്ര​ശ്നം പ​രി​ഹ​രി​ക്ക​പ്പെ​ട്ടി​രു​ന്നി​ല്ല. പൈ​പ്പി​ലൂ​ടെ വ​രു​ന്ന വെ​ള്ള​ത്തി​ന് നി​റ​ത്തി​നു പു​റ​മെ രൂ​ക്ഷ​മാ​യ ഗ​ന്ധ​വും വ​ന്ന് തു​ട​ങ്ങി​യ​തോ​ടെ പ​ല​രും ബ​ന്ധു വീ​ടു​ക​ളി​ലേ​ക്കും അ​ടു​ത്തു​ള്ള ഹോ​ട്ട​ലി​ലേ​ക്കും താ​മ​സം മാ​റു​ക​യാ​യി​രു​ന്നു.

താ​മ​സ​ക്കാ​രി​ലെ കു​ട്ടി​ക​ള​ട​ക്ക​മു​ള്ള നൂ​റു​ക​ണ​ക്കി​ന് പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടി​യി​രു​ന്നു. മൂ​ന്ന് ദി​വ​സം പി​ന്നി​ട്ടി​ട്ടും പ്ര​ശ്നം പ​രി​ഹ​രി​ക്ക​പ്പെ​ടാ​താ​യ​പ്പോ​ള്‍ കെ​ട്ടി​ട​ത്തി​ന​ക​ത്തെ​ല്ലാം ദു​ര്‍ഗ​ന്ധം നി​റ​ഞ്ഞി​രു​ന്നു. പ​രാ​തി​പെ​ട്ടി​ട്ടും സ​മു​ച്ച​യ അ​ധി​കൃ​ത​ർ പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ണ്ടി​ല്ലെ​ന്ന്​ താ​മ​സ​ക്കാ​രാ​യ മ​ല​യാ​ളി​ക​ള്‍ പ​റ​ഞ്ഞു. നൂ​റു​ക​ണ​ക്കി​ന് മ​ല​യാ​ളി​ക​ള്‍ മൂ​ന്നു ബ്ലോ​ക്കു​ക​ളി​ലാ​യു​ള്ള ഈ ​കെ​ട്ടി​ട​ത്തി​ല്‍ താ​മ​സി​ക്കു​ന്നു​ണ്ട്. ഇൗ ​വെ​ള്ളം ഉ​പ​യോ​ഗി​ച്ച് പ​ല്ല് തേ​ച്ച​വ​ര്‍ക്കും കു​ളി​ച്ച​വ​ര്‍ക്കു​മാ​ണ് ദു​രി​തം വ​ന്ന് ചേ​ര്‍ന്ന​ത്.

പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ള്‍ക്ക് പോ​ലും കെ​ട്ടി​ട അ​ധി​കൃ​ത​ര്‍ സൗ​ക​ര്യം ഒ​രു​ക്കാ​ത്ത​തി​നാ​ല്‍ പെ​രു​ന്നാ​ള്‍ അ​വ​ധി ക​ഴി​ഞ്ഞ് ഓ​ഫീ​സും സ്കൂ​ളു​ക​ളും തു​റ​ന്നി​ട്ടും അ​ധി​ക​പേ​രും അ​വ​ധി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. മ​ക്ക​ള്‍ക്കും ഭ​ര്‍ത്താ​വി​നും അ​സു​ഖം പി​ടി​പെ​ട്ട​താ​യി ഷി​ൻ​റി എ​ന്ന മ​ല​യാ​ളി വീ​ട്ട​മ്മ പ്ര​തി​ക​രി​ച്ചു. കു​ട്ടി​യു​മാ​യി ആ​ശു​പ​ത്രി​യി​ല്‍ പോ​യ​പ്പോ​ള്‍ അ​തേ കെ​ട്ടി​ട​ത്തി​ലു​ള്ള നി​ര​വ​ധി പേ​ര്‍ ചി​കി​ത്സ തേ​ടി എ​ത്തി​യി​രു​ന്ന​താ​യി മ​റ്റൊ​രു വീ​ട്ട​മ്മ പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച്ച രാ​ത്രി​യാ​യി​ട്ടും പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം ആ​യി​ട്ടി​ല്ലെ​ന്നാ​ണ് താ​മ​സ​ക്കാ​രി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന വി​വ​രം.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News