Thursday, April 25, 2024
Homeപുതിയ വായ്പാ പദ്ധതി പ്രഖ്യാപിച്ച്‌ എസ്‌ഐബി

പുതിയ വായ്പാ പദ്ധതി പ്രഖ്യാപിച്ച്‌ എസ്‌ഐബി

ഡിമാറ്റ് അക്കൗണ്ട് ഉടമകള്‍ക്ക് തങ്ങളുടെ കൈവശമുള്ള ഓഹരികളുടെ ഈടിന്മേല്‍ വായ്പ നല്‍കുന്ന പദ്ധതി സൗത്ത് ഇന്ത്യൻ ബാങ്ക് അവതരിപ്പിച്ചു.

സാമ്ബത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഡിമാറ്റ് രൂപത്തില്‍ തന്നെ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഉപഭേക്താക്കള്‍ക്ക് തങ്ങളുടെ നിഫ്റ്റി 100 ഓഹരികള്‍ ഉപയോഗപ്പെടുത്താനുള്ള മികച്ച അവസരമാണ് ഈ വായ്പയെന്ന് ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

“ഉപഭോക്താക്കള്‍ക്കായി നൂതനവും ഉപഭോക്തൃ കേന്ദ്രീകൃതവുമായ സാമ്ബത്തിക സേവനങ്ങള്‍ അവതരിപ്പിക്കാൻ ഞങ്ങള്‍ എല്ലായ്‌പ്പോഴും പ്രതിജ്ഞാബദ്ധരാണ്. ഓഹരി ഈടിന്മേലുള്ള പുതിയ വായ്പാ പദ്ധതി ഇത്തരത്തില്‍ മികച്ചൊരു സേവനമാണ്. ഞങ്ങളുടെ ഡിമാറ്റ് അക്കൗണ്ട് ഉടമകള്‍ക്ക് അവരുടെ സാമ്ബത്തിക ആവശ്യങ്ങള്‍ക്ക് വായ്പ ലഭ്യമാക്കുക വഴി അവരുടെ ആസ്തികളുടെ മൂല്യം പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താൻ ഇതു സഹായിക്കും,” സൗത്ത് ഇന്ത്യൻ ബാങ്ക് ചീഫ് ജനറല്‍ മാനേജറും റീട്ടെയ്ല്‍ ബാങ്കിങ് വിഭാഗം കണ്‍ട്രി ഹെഡുമായ സഞ്ജയ് കുമാര്‍ സിൻഹ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular