Connect with us
Malayali Express

Malayali Express

ടൊവിനോ-സലീം അഹമ്മദ് ചിത്രം “ആന്റ് ദി ഓസ്ക്കാർ ഗോസ് ടൂ…” ജൂൺ 21ന്

CINEMA

ടൊവിനോ-സലീം അഹമ്മദ് ചിത്രം “ആന്റ് ദി ഓസ്ക്കാർ ഗോസ് ടൂ…” ജൂൺ 21ന്

Published

on

നിരവധി ദേശീയ അന്തർ ദേശീയ അവാർഡുകൾ കരസ്ഥമാക്കിയ സലീം അഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ” ആന്റ് ദി ഓസ്ക്കാർ ഗോസ് ടു ” ജൂൺ ഇരുപത്തിയൊന്നിന് തിയ്യേറ്ററിലെത്തുന്നു.
ടൊവിനോ തോമസ്സ്, അനു സിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അലൻസ് മിഡീയ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സലീംകുമാർ, ശ്രീനിവാസൻ, ലാൽ, ഹരീഷ് കണാരൻ, അപ്പാനി ശരത്, സിദ്ധിഖ്, വിജയരാഘവൻ, ജാഫർ ഇടുക്കി, വെട്ടുക്കിളി പ്രകാശ്, ദിനേശ് പ്രഭാകരൻ, ഷഫീഖ്, ബാബു ജോസ്, നിക്കി അലോസ്ക്കി, മാല പാർവ്വതി, കവിത നായർ, അനു ജോസഫ് തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
ക്യാമറ- മധു അമ്പാട്ട്, ഗാനരചന-റഫീഖ്
അഹമ്മദ്, സംഗീതം-ബിജി ബാൽ, സൗണ്ട് ഡിസെെനൻ-റസൂൽ പൂക്കട്ടി, എഡിറ്റർ-വിജയ് ശങ്കർ, സഹനിർമ്മാണം-സുധീഷ് ടി പി, ലെെൻ പ്രൊഡ്യൂസർ-സജി സെബാസ്റ്റ്യൻ, മദൻ ശെൽവരാജ്.
പ്രൊഡക്ഷൻ കൺട്രോളർ-ബെന്നി കട്ടപ്പന, കെൻ, കല-സന്തോഷ് രാമൻ, മേക്കപ്പ്-രഞ്ജിത് അമ്പാടി, വസ്ത്രാലങ്കാരം-മഷർ ഹംസ, സ്റ്റിൽസ്-എ ജെ ജോജി, അനീഷ് മോഹൻ, പരസ്യക്കല-ഒാൾഡ് മങ്ക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ആൽവിൻ ഹെൻറി, അസോസിയേറ്റ് ഡയറക്ടർ-എെ ഡി രഞ്ജിത്ത്, അസിസ്റ്റന്റ് ഡയറക്ടർ- പ്രദീഷ്, ജോൺ കെ പോൾ, പ്രതീഷ് രാജൻ, ഷെഫീഖ്, വാർത്ത പ്രചരണം-എ എസ് ദിനേശ്.

Continue Reading

Latest News