Connect with us
Malayali Express

Malayali Express

” നാൻ പെറ്റ മകൻ “ജൂൺ 21 ന് : മിനോൺ നായകൻ

CINEMA

” നാൻ പെറ്റ മകൻ “ജൂൺ 21 ന് : മിനോൺ നായകൻ

Published

on

എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി ജീവിതത്തിനിടയിൽ രക്തസാക്ഷിത്വം വരിച്ച ധീരനായ വിദ്യാർത്ഥി അഭിമന്യുവിന്റെ ആവേശകരമായ ജീവിത മുഹൂർത്തങ്ങളെ പ്രമേയമാക്കി സജി എസ് പാലമേൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “നാൻ പെറ്റ മകൻ ” ജൂൺ ഇരുപത്തിയൊന്നിന് തിയ്യേറ്ററിലെത്തുന്നു.
റെഡ് സ്റ്റാർ മൂവീസിന്റെ ബാനറിൽ സുനിൽകുമാർ പി ജി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ, “നൂറ്റിയൊന്ന് ചോദ്യങ്ങൾ ” എന്ന ചിത്രത്തിലൂടെ 2012 ലെ ഏറ്റവും മികച്ച ബാല താരത്തിനുള്ള ദേശീയ ആവാർഡ് നേടിയ മിനോൺ അഭിമന്യു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്രീനിവാസൻ, ജോയ് മാത്യു ,സിദ്ധാർത്ഥ് ശിവ, സുരേഷ് കുമാർ, ആനന്ദ് ജയച്ചന്ദ്രൻ, മുത്തുമണി, സരയൂ, മെറീന മെെക്കിൾ, സീമ നായർ, പാർത്വി, രേവതി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
മഹാരാജാസ് കോളേജിൽ അതിക്രുരമായി ശത്രുക്കളാൽ കൊല ചെയ്യപ്പെട്ട അഭിമന്യുവിന്റെ ചേതനയറ്റ ശരീരത്തെ നോക്കി പരിസരം മറന്ന് പൊട്ടിക്കരഞ്ഞ അമ്മയുടെ വിറങ്ങലിച്ച നനവാർന്ന വാക്കുകളായിരുന്നു ” നാൻ പെറ്റ മകനേ…”.
“കാമ്പസിലും മറ്റും ഇതിനു മുമ്പും രാഷ്ട്രീയ കൊലപാതകങ്ങൾ ഉണ്ടായിട്ടുണ്ട്.എന്നാൽ അപ്പോഴൊന്നും പ്രകടമാവാത്ത മനസ്സിനെ ഒരു അന്തരീക്ഷം അഭിമന്യു കൊലപ്പെട്ടപ്പോൾ ജനങ്ങളിലുണ്ടായി.അതിനുള്ള കാരണം അന്വേഷിച്ചപ്പോൾ തിരിച്ചറിഞ്ഞ വേദനിപ്പിക്കുന്ന ചില കാര്യങ്ങൾ സത്യസന്ധമായി ചിത്രീകരിക്കുന്ന ചിത്രമാണ് “നാൻ പെറ്റ മകനേ….”.
കുഞ്ഞുണ്ണി എസ് കുമാർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.റഫീഖ് അഹമ്മദ്,എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ,മുരുകൻ കാട്ടാക്കട എന്നിവരുടെ വരികൾക്ക് ബിജി ബാൽ സംഗീതം പകരുന്നു.
പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് മംഗലത്ത്,കല-ജ്യോതിഷ് ശങ്കർ,മേക്കപ്പ്-റഹീം കൊടുങ്ങല്ലൂർ,വസ്ത്രാലങ്കാരം-അരവിന്ദ് കെ ആർ,സ്റ്റിൽസ്-അജി മസ്ക്കറ്റ്,എഡിറ്റർ-റിയാസ്,അസോസിയേറ്റ് ഡയറക്ടർ-അനീവ് സുകുമാരൻ,പ്രൊഡക്ഷൻ മാനേജർ-അഭിലാഷ്,പ്രൊഡ്ക്ഷൻ എക്സിക്യൂട്ടീവ്-ജസ്റ്റിൻ കൊല്ലം.
അഭിമന്യു കടന്ന പോയ വഴിയിലൂടെയാണ് സഞ്ചരിക്കുന്നതെങ്കിലും ഒരു സിനിമയ്ക്കു വേണ്ട ശെെലിയിലാണ് ചിത്രമൊരുക്കുന്നത്.
വാർത്ത പ്രചരണം-എ എസ് ദിനേശ്.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News