Thursday, April 18, 2024
HomeKeralaഎംജി സര്‍വകലാശാല തെരഞ്ഞെടുപ്പ്: വ്യാപക സംഘര്‍ഷം, അല്‍ അമീൻ കോളജിലെ അധ്യാപകരെയടക്കം പൂട്ടിയിട്ടു

എംജി സര്‍വകലാശാല തെരഞ്ഞെടുപ്പ്: വ്യാപക സംഘര്‍ഷം, അല്‍ അമീൻ കോളജിലെ അധ്യാപകരെയടക്കം പൂട്ടിയിട്ടു

ടുക്കി: എംജി സര്‍വകലാശാലയുടെ കീഴിലുള്ള കാമ്ബസുകളില്‍ നടന്ന തെരഞ്ഞെടുപ്പിനിടെ വ്യാപക സംഘര്‍ഷം.

എടത്തല അല്‍ അമീൻ കോളജിലെ അധ്യാപകരടക്കം മണിക്കൂറുകളോളം പൂട്ടിയിട്ടു. ഇന്ന് തന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.

സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഉച്ചയ്ക്ക് ശേഷമാണ് കാമ്ബസില്‍ എസ്‌എഫ്‌ഐ കെഎസ്‌യു തര്‍ക്കം ഉടലെടുത്തത്.

യൂണിയൻ ഭാരവാഹിസ്ഥാനത്തേക്ക് മത്സരിക്കുന്നവരുടെ നാമനിര്‍ദ്ദേശ പത്രികയില്‍ അപാകതയുണ്ടെന്നാണ് ഇരുകൂട്ടരുടെയും ആക്ഷേപം. പിന്നീട് കാര്യങ്ങള്‍ സംഘര്‍ഷത്തിലേക്ക് വഴിമാറി. സംഘര്‍ഷത്തില്‍ ചില വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഡിവൈഎസ്പി അടക്കമുള്ളവര്‍ കോളജില്‍ എത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular