Thursday, April 25, 2024
HomeGulfടി.കെ.എം അലുംനി 'കാല്‍പന്ത്' ഫൈനല്‍ ഇന്ന്

ടി.കെ.എം അലുംനി ‘കാല്‍പന്ത്’ ഫൈനല്‍ ഇന്ന്

ദോഹ: ടി.കെ.എം എൻജിനീയറിങ് കോളജ് ഖത്തര്‍ അലുംനി സംഘടിപ്പിക്കുന്ന ഇന്റര്‍ എൻജിനീയറിങ് കോളജ് ഫുട്‌ബാള്‍ ടൂര്‍ണമെന്റ് ‘കാല്‍പന്ത്-23’ സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ വെള്ളിയാഴ്ച ഹാമില്‍ട്ടണ്‍ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ നടക്കും.

ഒരാഴ്ചയായി നീണ്ടുനിന്ന ടൂര്‍ണമെന്റില്‍ 16 എൻജിനീയറിങ് കോളജ് അലുംനി ടീമുകളാണ് മാറ്റുരച്ചത്. സെമിയില്‍ ക്യൂ ഗെറ്റ്, ക്യൂ.എം.ഇ.എയെയും എം.ഇ.എസ് കുറ്റിപ്പുറം അല്‍ അമീനെയും നേരിടും.

എൻജിനീയേഴ്സ് ഫോറം സ്പോര്‍ട്സ് സെക്രട്ടറിയും മുൻ ജില്ല ലീഗ് താരവുമായ ലബീബ് വി.ടിയാണ് ടൂര്‍ണമെന്റ് കിക്കോഫ് ചെയ്തത്. ഐ.എസ്.സി അഡ്വൈസറി കമ്മിറ്റി ചെയര്‍മാൻ മോഹൻ തോമസ് ഉദ്ഘാടനം ചെയ്തു. ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, ബീ കോണ്‍ ഗ്രൂപ്പില്‍ നിന്നും ഷഹീം, ആഷിഖ്, റഫീഖ് എന്നിവരും ജിതേഷ് ജ്യോതിയും പങ്കെടുത്തു. ടി.കെ.എം അലുംനി ഖത്തര്‍ പ്രസിഡന്റ് അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. ജനറല്‍ സെക്രട്ടറി സാകിര്‍ ഹുസൈൻ, വൈസ് പ്രസിഡന്റ് സലീം അബൂബക്കര്‍, ടി.കെ.എം ഖത്തര്‍ സ്പോര്‍ട്സ് സെക്രട്ടറി ഷമീം ബഷീര്‍ എന്നിവര്‍ ആശംസ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular