Friday, March 29, 2024
HomeUSAഅമേരിക്കയില്‍ നാലംഗ ഇന്ത്യൻ കുടുംബം മരിച്ച നിലയില്‍

അമേരിക്കയില്‍ നാലംഗ ഇന്ത്യൻ കുടുംബം മരിച്ച നിലയില്‍

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂജേഴ്സിയില്‍ നാല് പേരടങ്ങുന്ന ഇന്ത്യൻ കുടുംബം മരിച്ച നിലയില്‍. പ്ലയിൻസ്ബോറയിലെ വസതിയിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തേജ് പ്രതാപ് സിങ്, ഭാര്യ സൊണാല്‍ പരിഹാര്‍, പത്തുവയസ്സുകാരൻ മകൻ, ആറുവയസ്സുകാരി മകള്‍ എന്നിവരെയാണ് മരിച്ച നിലയില്‍ പോലീസ് കണ്ടെത്തിയത്. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം നടന്നത്.

വീട്ടിലെത്തിയ ബന്ധു ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി തേജ് പ്രതാപ് ജീവനൊടുക്കിയതാകാമെന്നാണ് പോലീസ് വെളിപ്പെടുത്തുന്നത്. എന്നാല്‍ തേജും സൊണാലിയും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നാണ് ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular