Connect with us
Malayali Express

Malayali Express

ലോകകപ്പ് ക്രിക്കറ്റ്: ഓസീസിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

LATEST NEWS

ലോകകപ്പ് ക്രിക്കറ്റ്: ഓസീസിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

Published

on

ഓസീസിന് 353 റണ്‍സ് വിജയലക്ഷ്യം

ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഓസീസിനെതിരെ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. നിശ്ചിത 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 352 റണ്‍സ് നേടി. ഓസ്ട്രേലിയയ്ക്ക് വിജയലക്ഷ്യം 353 റണ്‍സ്. ക്രീസില്‍ എത്തിയവര്‍ എല്ലാം മികച്ച ഇന്നിങ്ങ്സാണ് പുറത്തെടുത്തത്. ശിഖര്‍ ധവാന്‍ സെഞ്ചുറിയും, രോഹിത് ശര്‍മ്മ, കോഹ്ലി എന്നിവര്‍ അര്‍ധ സെഞ്ചുറിയും നേടി. ഹാര്‍ദിക് പാണ്ഡ്യ അര്‍ധ സെഞ്ചുറിയുടെ പടിവാതില്‍ക്കല്‍ തകര്‍ത്തടിച്ച് മടങ്ങി. ഓവലില്‍ ഓസീസിനെതിരെ ഇന്ത്യയുടെ അതിമനോഹര ഇന്നിങ്സാണ് ഓരോ പന്തിലും പിറന്നത്. ഓപ്പണിങ് സഖ്യത്തില്‍ രോഹിത് ശര്‍മ്മ അര്‍ധ സെഞ്ചുറിയും ശിഖര്‍ ധവാന്‍ സെഞ്ചുറിയും നേടി, മൂന്നാമാനായി ഇറങ്ങിയ നായകന്‍ വിരാട് കോഹ്ലിയും അര്‍ധ സെഞ്ചുറി തികച്ചു. 117 റണ്‍സെടുത്ത് നില്‍ക്കെയാണ് ശിഖര്‍ ധവാനെ മിച്ചല്‍ സ്റ്റാര്‍ക്കാണ് മടക്കിയത്. 109 പന്തില്‍ 16 ബൗണ്ടറി ഉള്‍പ്പെടെയാണ് ശിഖര്‍ ധവാന്‍ സെഞ്ചുറി തികച്ചത്.രോഹിത് ശര്‍മ്മയ( 70 പന്തില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്സും ഉള്‍പ്പെടെ 57 റണ്‍സ്), കോഹ്ലി (77 പന്തില്‍ നാല് ബൗണ്ടറിയും രണ്ട് സിക്സും ഉള്‍പ്പെടെ 82 റണ്‍സ്), ഹാര്‍ദിക് പാണ്ഡ്യ( 27 പന്തില്‍ നാല് ബൗണ്ടറിയും മുന്ന് സിക്സും ഉള്‍പ്പെടെ 48), എംഎസ് ധോണി( 14 പന്തില്‍ 27), കെഎല്‍ രാഹുല്‍ പുറത്താകാതെ (മൂന്ന് പന്തില്‍ 11) എന്നിവരാണ് ഇന്ത്യയ്ക്കായി മിന്നിയത്. ഓസീസിനായി സ്റ്റോയ്ന്‍സ് രണ്ട് വിക്കറ്റും, കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ കോള്‍ട്ടര്‍നൈല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News