Connect with us
Malayali Express

Malayali Express

എർദോഗാനെ സാക്ഷിയാക്കി ഒസിലിന്റെ വിവാഹം

EUROPE

എർദോഗാനെ സാക്ഷിയാക്കി ഒസിലിന്റെ വിവാഹം

Published

on


കൈപ്പുഴ ജോൺ മാത്യു

ബർലിൻ : തുർക്കി പ്രസിഡന്റ് എർദോഗാനെ സാക്ഷിയാക്കി ജർമനിയുടെ മുൻ ദേശീയ ഫുട്ബോൾ താരം ഒസിൽ വിവാഹിതനായി. കാമുകിയും മോഡലുമായ അമീനെ ഗുൽസെ എന്ന 27 കാരിയാണ് വധു. വിവാഹത്തിൽ 300 ലധികം വിശിഷ്ടാഥിതികൾ പങ്കെടുത്തു. ജർമൻ ഫുട്ബോൾ ലോകത്ത് നിന്നും ഒസീലിന്റെ കൂട്ടുകാരും ചടങ്ങിനായി ഈസ്താംബുളിലെത്തി.

ഒസിൽ വിവാഹത്തിന് 25ലക്ഷം യൂറോ വിലവരുന്ന വിലയേറിയ സ്യൂട്ട് ആണ് ധരിച്ചിരുന്നത്. അത്യാഢംബര ഹോട്ടലായ ബോസ് ഫോറൂസിൽ അതിഥി സൽക്കാരം നടന്നു, വിഖ്യാത സംഗീതജ്ഞരുടെ സംഗീത സദസ്സും വിവാഹ ചടങ്ങിന് മാറ്റ് കൂട്ടി.

ഒസിൽ വിവാദങ്ങളുടെ നായകനായിരുന്നു. ജർമനിയിലെ ഗെൽസൻ കീർഹൻ നഗരത്തിലാണ് ജനിച്ചതും വളർന്നതും മാതാപിതാക്കളും സഹോദരങ്ങളും ഇവിടെ തന്നെയുണ്ട്. ഒസീലിന് ജർമനിയുടെയും തുർക്കിയുടെയും ഇരട്ട പൗരത്വം മുണ്ട്. ജർമൻ ഫുടബോൾ പ്രേമികൾ ഒസിലീനെ സ്നേഹിച്ചിരുന്നു. പക്ഷേ കഷ്ടകാലം ഒസിലീനെ തേടിയെത്തി. റഷ്യയിൽ നടന്ന കഴിഞ്ഞ ലോക കപ്പ് ഫുട്ബോളിന് തൊട്ട് മുമ്പ് ഒസിൽ തുർക്കി പ്രസി‍ഡന്റ് എർദോഗാനെ ലണ്ടനിലെത്തി സന്ദർശിച്ചത് വൻ വിവാദത്തിന് തുടക്കം കുറിച്ചു.

എർദോഗാനും ജർമനിയും തമ്മിൽ കൊമ്പ് കോർത്ത സമയമാണിത്. ജർമൻകാരെ കളിയാക്കാൻ മാത്രമാണ് ഒസിൽ എർദോഗാനെ സന്ദർശിച്ചതെന്ന വാദം ഉയർന്നു. പ്രസിഡന്റിനെ കണ്ട ആശംസ നേരുക മാത്രമാണ് ലക്ഷ്യമെന്ന് ഒസിൽ സംഭവത്തെ പറ്റി വിശദീകരണം നടത്തിയെങ്കിലു ആരും അത് മുഖവിലയ്ക്ക് എടുത്തില്ല. ഒസിലിന്റെ പേരിൽ അന്ന് കടുത്ത വംശീയ അധിക്ഷേപവും കടന്നാക്രമിക്കുകയുണ്ടായി. ഒസിലിനെ ജർമൻ ടീമിൽ നിന്ന് പുറത്താകണമെന്ന് വിവിധ കോണുകളിൽ നിന്നും രാഷ്ട്രീയ പാർട്ടികളിൽ നിന്നു പോലും ആവശ്യമുയർന്നു.

ഈ സമയം പ്രസിഡന്റ് എർദോഗാൻ ഒസിലിന് പിന്തുണ പ്രഖ്യാപിച്ചു. ഒസിലിനെ തുർക്കി ഫുട്ബോൾ ടീമിലേക്ക് ക്ഷണിച്ചു. ലോകകപ്പ് മത്സരത്തിൽ ജർമനി തിളങ്ങിയില്ല. ഒസിലീന് നിറഞ്ഞ മനസ്സോടെ കളിച്ച് ഒന്ന് ഉയരാൻ കഴിഞ്ഞില്ല. ഫുട്ബോൾ ആരാധകർ സ്റ്റേഡിയത്തിൽ ഒസിലിനെ കൂവി ഇരുത്തി. ആദ്യ കളിയിൽ തന്നെ ജർമനി പുറത്ത്. എല്ലാ പഴികളും ഒസീലിന്റെ പേരിൽ തന്നെ. ഒടുവിൽ മനംമടുത്ത് ഒസിൽ ജർമൻ ദേശീയ ടീമിൽ നിന്നു പടിയിറങ്ങി. സംഭവത്തെ എർദോഗാൻ സ്വാഗതം ചെയ്തു.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News