Connect with us
Malayali Express

Malayali Express

ഡബ്ലിൻ സിറോ മലബാര്‍ സഭയില്‍ വിശുദ്ധ അന്തോണിസിന്റെ തിരുനാള്‍ ഇഞ്ചിക്കോറിൽ വ്യാഴാഴ്ച

EUROPE

ഡബ്ലിൻ സിറോ മലബാര്‍ സഭയില്‍ വിശുദ്ധ അന്തോണിസിന്റെ തിരുനാള്‍ ഇഞ്ചിക്കോറിൽ വ്യാഴാഴ്ച

Published

on


ബിജു എൽ. നടക്കൽ

ഡബ്ലിന്‍ : ഡബ്ലിന്‍ സിറോ മലബാര്‍ സഭയില്‍ വിശുദ്ധ അന്തോണിസിന്റെ തിരുനാള്‍ ‘പാദുവീയം’ ജൂണ്‍ 13ന് ഇഞ്ചിക്കോർ മേരി ഇമ്മാക്കുലേറ്റ് (Mary Immaculate Church, Inchicore) ദേവാലയത്തിൽ വച്ച് ആഘോഷപൂര്‍വം കൊണ്ടാടുന്നു. വൈകിട്ട് ആറിന് ജപമാലയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് 6:30നു തിരുനാൾ കുർബാന, നൊവേന, ലദീഞ്ഞ്, പ്രദക്ഷിണം, നേർച്ച. ആരാധന സമൂഹത്തിലെ എല്ലാ ആന്റണി, ആന്റോ നാമധാരികളെയും പരീക്ഷ എഴുതുന്ന എല്ലാ കുട്ടികളെയും സമര്‍പ്പിച്ചു പ്രാര്‍ഥിക്കും.

വിശുദ്ധ അന്തോനീസിന്റെ തിരുനാളിന് മുന്നോടിയായി നടത്തിവരുന്ന നവനാൾ നൊവേനയും കുർബാനയും തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ റിയാൽട്ടോ ഔവർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തിൽവച്ച് വൈകിട്ട് ആറു മണിക്ക് നടക്കും. ഈ തിരുന്നാളിലേക്ക് എല്ലാ കുടുംബങ്ങളെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സിറോ മലബാര്‍ സഭ ചാപ്ലൈന്‍സ് അറിയിച്ചു.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News