Friday, March 29, 2024
HomeGulfസി.എച്ച്‌ രാഷ്ട്രസേവ പുരസ്കാരം ഇ.ടി. മുഹമ്മദ് ബഷീറിന്

സി.എച്ച്‌ രാഷ്ട്രസേവ പുരസ്കാരം ഇ.ടി. മുഹമ്മദ് ബഷീറിന്

ദുബൈ: മുൻ മുഖ്യമന്ത്രി സി.എച്ച്‌. മുഹമ്മദ് കോയയുടെ പേരില്‍ ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി ഏര്‍പ്പെടുത്തിയ സി.എച്ച്‌ രാഷ്ട്രസേവ പുരസ്കാരം മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയും ലോക്സഭ അംഗവുമായ ഇ.ടി.

മുഹമ്മദ് ബഷീറിന് ദുബൈയില്‍ വെച്ച്‌ സമ്മാനിക്കാൻ തീരുമാനിച്ചു. ഇതുസംബന്ധിച്ച്‌ ചേര്‍ന്ന യോഗത്തില്‍ കോഴിക്കോട് ജില്ല കെ.എം.സി.സി പ്രസിഡന്‍റ് ഇസ്മായില്‍ ഏറാമല അധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി സംസ്ഥാന സീനിയര്‍ സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.

ജില്ല ജനറല്‍ സെക്രട്ടറി കെ.പി. മുഹമ്മദ് സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്‍റ് ഒ.കെ. ഇബ്രാഹിം, എൻ.കെ. ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. ഡോ. സി.പി. ബാവ ഹാജി (ചെയര്‍.), എം.സി. വടകര, സി.കെ. സുബൈര്‍, ടി.ടി. ഇസ്മായില്‍ എന്നിവരടങ്ങിയതാണ് അവാര്‍ഡ് ജൂറി. ജില്ല പ്രവര്‍ത്തക സമിതി യോഗത്തില്‍ ട്രഷറര്‍ നജീബ് തച്ചംപൊയില്‍ കണക്കവതരിപ്പിച്ചു. സീനിയര്‍ വൈസ് പ്രസിഡന്‍റ് നാസര്‍ മുല്ലക്കല്‍, ജില്ല ഭാരവാഹികളായ ഹംസ കാവില്‍, തെക്കയില്‍ മുഹമ്മദ്, മുഹമ്മദ് മൂഴിക്കല്‍, വി.കെ.കെ. റിയാസ്, അഹമ്മദ് ബിച്ചി, ഇസ്മായില്‍ ചെരുപ്പേരി, റാഷിദ് കിഴക്കയില്‍, വിവിധ മണ്ഡലം കമ്മിറ്റികളെ പ്രതിനിധാനം ചെയ്ത് ജലീല്‍ മഷ്ഹൂര്‍ തങ്ങള്‍, എം. റിഷാദ്, കെ.സി. സിദ്ദീഖ്, മജീദ് കുയ്യോടി, യു.പി. സിദ്ദീഖ്, സി.വി.എ. ലത്തീഫ്, ഷമീര്‍ മലയമ്മ, അസീസ് കുന്നത്ത്, സറീജ് ചീക്കിലോട്, ഗഫൂര്‍ പാലോളി, ജസീല്‍ കായണ്ണ, അസീസ് മേലടി, ടി.എൻ. അഷ്റഫ്, നിഷാദ് പയ്യോളി, എ.പി. റാഫി, ഷഫീഖ് അടിവാരം, ടി.ടി. മുനീര്‍, ജംഷിദ് അത്തോളി, സലാം എലത്തൂര്‍, റഷീദ് കൊടുവള്ളി, ഹക്കീം മാങ്കാവ്, മജീദ് പെരുമണ്ണ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ജില്ല കമ്മിറ്റി നടത്തിവരുന്ന പ്രതിമാസ തകാഫുല്‍ പെൻഷൻ വിതരണം വിപുലീകരിക്കുന്നതിന് പദ്ധതികള്‍ ആവിഷ്കരിച്ചു. മാസത്തില്‍ 1000 രൂപ വീതം 110 കുടുംബങ്ങള്‍ക്ക് നാട്ടില്‍ വിതരണം ചെയ്യുന്ന പദ്ധതിയാണ് തകാഫുല്‍ പെൻഷൻ. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിലാണ് ഈ പദ്ധതി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular