Connect with us
Malayali Express

Malayali Express

പലിശഭാരം കുറച്ച് റിസര്‍വ് ബാങ്ക്

BUSINESS

പലിശഭാരം കുറച്ച് റിസര്‍വ് ബാങ്ക്

Published

on

കൊച്ചി: ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശനിരക്ക് താഴാന്‍ വഴിയൊരുക്കി റിസര്‍വ് ബാങ്ക് വീണ്ടും റിപ്പോനിരക്ക് കാല്‍ ശതമാനം കുറച്ചു. റിസര്‍വ് ബാങ്കില്‍ നിന്ന് വാണിജ്യ ബാങ്കുകള്‍ വാങ്ങുന്ന വായ്പയുടെ പലിശയായ റിപ്പോ ആറ് ശതമാനത്തില്‍ നിന്ന് 5.75 ശതമാനമായാണ് കുറച്ചത്. കഴിഞ്ഞ ഒമ്പതു വര്‍ഷത്തെ താഴ്ന്ന നിരക്കാണിത്. 2013ന് ശേഷം തുടര്‍ച്ചയായി മൂന്നു തവണ റിപ്പോ കുറച്ചുവെന്ന പ്രത്യേകതയുമുണ്ട്. ഫെബ്രുവരിയിലും ഏപ്രിലിലും റിപ്പോ കാല്‍ശതമാനം വീതം കുറച്ചിരുന്നു.ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നടത്തുന്ന നിക്ഷേപത്തിന്റെ പലിശയായ റിവേഴ്സ് റിപ്പോ കാല്‍ ശതമാനം കുറച്ച് 5.50 ശതമാനമാക്കി. റിസര്‍വ് ബാങ്കില്‍ നിന്ന് ബാങ്കുകള്‍ വാങ്ങുന്ന അടിയന്തര വായ്പയുടെ പലിശയായ മാര്‍ജിനല്‍ സ്റ്രാന്‍ഡിംഗ് ഫെസിലിറ്രി (എം.എസ്.എഫ്) 6.25 ശതമാനത്തില്‍ നിന്ന് ആറു ശതമാനത്തിലേക്കും കുറച്ചു. കരുതല്‍ ധന അനുപാതം (സി.ആര്‍.ആര്‍) നാല് ശതമാനത്തിലും സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍ ബാങ്കുകള്‍ നിര്‍ബന്ധമായും നടത്തേണ്ട നിക്ഷേപത്തിന്റെ നിരക്കായ സ്റ്രാറ്ര്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ്.എല്‍.ആര്‍) 19 ശതമാനത്തിലും തുടരും.പണമിടപാട് രീതികളായ എന്‍.ഇ.എഫ്.ടി, ആര്‍.ടി.ജി.എസ് എന്നിവയ്ക്ക് ബാങ്കുകള്‍ ഫീസ് ഈടാക്കുന്നത് റിസര്‍വ് ബാങ്ക് അവസാനിപ്പിച്ചതും ആശ്വാസകരമാണ്. രണ്ടു ലക്ഷം രൂപ വരെയുള്ള പണമിടപാട് സാദ്ധ്യമാക്കുന്ന എന്‍.ഇ.എഫ്.ടിക്ക് ഒരു രൂപ മുതല്‍ അഞ്ചു രൂപ വരെയും രണ്ടു ലക്ഷം രൂപയ്ക്കുമേല്‍ ഇടപാട് നടത്താവുന്ന ആര്‍.ടി.ജി.എസിന് അഞ്ചു രൂപ മുതല്‍ 50 രൂപ വരെയുമാണ് എസ്.ബി.ഐ ഫീസ് ഈടാക്കിയിരുന്നത്. ഇതിനി ഒഴിവാകും.

Continue Reading

Latest News