Thursday, March 28, 2024
HomeKeralaസംവിധായകനായി ശങ്കര്‍ വീണ്ടും, എറിക് കൊച്ചിയില്‍

സംവിധായകനായി ശങ്കര്‍ വീണ്ടും, എറിക് കൊച്ചിയില്‍

ഹേമന്ത് മേനോൻ , ഗീതിക തിവാരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നടൻ ശങ്കര്‍. ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന എറിക് കൊച്ചിയില്‍ ചിത്രീകരണം ആരംഭിച്ചു.

ശങ്കര്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ്. ഇടവേളയ്ക്കുശേഷമാണ് ശങ്കര്‍ സംവിധായകന്റെ കുപ്പായം അണിയുന്നത്. ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പ്രേം പ്രവീണ്‍, മനു കുരിശിങ്കല്‍, കിരണ്‍ പ്രതാപ്, ആഷ് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കഥ മുരളി രാമൻ, സംഭാഷണം എം.

കെ. ഐ സുകുമാരൻ, പ്രസാദ്, ശ്രീജിത്ത് പാഞ്ചേനി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം ഗിരീഷ് കുട്ടൻ, എഡിറ്റര്‍ ഹരീഷ് മേനോൻ, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ബിജു കടവൂര്‍. ഓഷ്യോ എന്റര്‍ടെയ്ൻമെന്റ്സിന്റെ സഹകരണത്തോടെ ക്യൂ സിനിമാസിന്റെ ബാനറില്‍ ശശി നായര്‍, ബെന്നി വാഴപ്പിള്ളിയില്‍, മധുസൂദനൻ മാവേലിക്കര, റാംജി, ശങ്കര്‍ ടി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

പി. ആര്‍. ഒ എ. എസ്. ദിനേശ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular