Tuesday, April 23, 2024
HomeUncategorizedലോകകപ്പിന്‍റെ താരങ്ങളെ പ്രവചിച്ച്‌ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്

ലോകകപ്പിന്‍റെ താരങ്ങളെ പ്രവചിച്ച്‌ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്

ന്ത്യ ആദ്യമായി ഒറ്റക്ക് ആതിഥ്യം വഹിക്കുന്ന ഏകദിന ലോകകപ്പിന്‍റെ താരങ്ങളെ പ്രവചിച്ച്‌ സീനിയര്‍ ഇന്ത്യൻ വിക്കറ്റ്കീപ്പര്‍-ബാറ്റര്‍ ദിനേശ് കാര്‍ത്തിക്.

പത്ത് ടീമുകള്‍ പങ്കെടുക്കുന്ന ലോകകപ്പില്‍ ടൂര്‍ണമെന്‍റിന്‍റെ താരങ്ങളാകാൻ സാധ്യതയുള്ള രണ്ടുപേരുകളാണ് വെറ്ററൻ താരം വെളിപ്പെടുത്തിയത്.

ഒക്ടോബര്‍ അഞ്ചിന് ഇംഗ്ലണ്ട്-ന്യൂസിലൻഡ് മത്സരത്തോടെയാണ് ലോക പോരാട്ടത്തിന് അരങ്ങുണരുന്നത്. ഇന്ത്യയുടെ ആദ്യ മത്സരം എട്ടിന് ആസ്ട്രേലിയക്കെതിരെയാണ്. ഇന്ത്യൻ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, ആസ്ട്രേലിയയുടെ ഗ്ലെൻ മാക്സ് വെല്‍ എന്നിവര്‍ ലോകകപ്പിന്‍റെ താരങ്ങളാകുമെന്നാണ് കാര്‍ത്തിക് പ്രവചിക്കുന്നത്. എക്സ് പ്ലാറ്റ്ഫോമില്‍ (ട്വിറ്റര്‍) ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു 38കാരൻ.

https://x.com/DineshKarthik/status/1707290047672910098?s=20

പാണ്ഡ്യയും മാക്സ് വെല്ലും മികച്ച ഫോമിലാണ്. ഇന്ത്യൻ ഓള്‍ റൗണ്ട് താരത്തിന്‍റെ രണ്ടാം ലോകകപ്പാണിത്. ഏഷ്യാ കപ്പില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും താരം ഒരുപോലെ തിളങ്ങിയിരുന്നു. രാജ്കോട്ട് ഏകദിനത്തില്‍ ഇന്ത്യക്കെതിരെ നാലു വിക്കറ്റുകളാണ് ആസ്ട്രേലിയൻ സ്പിന്നര്‍ നേടിയത്. 2015ല്‍ ലോകകപ്പ് നേടിയ ഓസീസ് സംഘത്തിലും മാക്സ് വെല്‍ ഉണ്ടായിരുന്നു.

സ്പിന്നിനെ തുണക്കുന്ന ഇന്ത്യൻ പിച്ചുകളില്‍ മധ്യ ഓവറുകളില്‍ താരം മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന പ്രതീക്ഷയിലാണ് ടീം ആസ്ട്രേലിയ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular