Saturday, April 20, 2024
HomeIndiaകാവേരി ജലം തര്‍ക്കം; കന്നഡ സംഘടനകളുടെ ബന്ദ് പൂര്‍ണം, 44വിമാനങ്ങള്‍ റദ്ദാക്കി

കാവേരി ജലം തര്‍ക്കം; കന്നഡ സംഘടനകളുടെ ബന്ദ് പൂര്‍ണം, 44വിമാനങ്ങള്‍ റദ്ദാക്കി

ബംഗളൂരു: കാവേരി നദീജലതര്‍ക്കത്തില്‍ പ്രതിഷേധിച്ച്‌ വിവിധ കന്നഡ സംഘടനകള്‍ നടത്തിയ ബന്ദ് പൂര്‍ണം. ബംഗളൂരു നഗരത്തിലും കര്‍ണാടകയുടെ തെക്കൻ ജില്ലകളിലും ജനജീവിതം സ്തംഭിച്ചു.

സ്‌കൂളുകളും കോളേജുകളും ഓഫീസുകളും ഹോട്ടലുകളും അടഞ്ഞു കിടന്നു. വളരെക്കുറച്ച്‌ സിറ്റി ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. മെട്രോ, തീവണ്ടി ഗതാഗതം സാധാരണ നിലയിലാണ്.

ബംഗളൂരു വിമാനത്താവളത്തില്‍ നിന്ന് ഇന്ന് സര്‍വീസ് നടത്തേണ്ടിയിരുന്ന 44 വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. മുംബയ്, കൊല്‍ക്കത്ത, മംഗളൂരു വിമാനങ്ങളാണ് റദ്ദാക്കിയത്. യാത്രക്കാര്‍ കൂട്ടത്തോടെ ടിക്കറ്റ് ക്യാൻസല്‍ ചെയ്തതിനാലാണ് സര്‍വീസ് റദ്ദാക്കിയത്. ബംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും മാണ്ഡ്യ, ഹാസൻ, രാമനഗര അടക്കമുള്ള കാവേരി തീരത്തെ ജില്ലകളിലും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ കോലം കത്തിക്കുകയും ചിത്രം വലിച്ചുകീറി പ്രതിഷേധിക്കുകയും ചെയ്തു. ബംഗളൂരുവില്‍ നിന്നടക്കം ഇന്ന് തമിഴ്‌നാട്ടിലേയ്ക്ക് ഒരു ബസും സര്‍വീസ് നടത്തിയില്ല. സംസ്ഥാന സര്‍ക്കാര്‍ പ്രശ്നത്തിന് വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചിരുന്നു.

മാനേജ്‌മെന്റ് അതോറിറ്റിയുടെ ഉത്തരവ് ഉണ്ടായിരുന്നു. ഇതില്‍ ഇടപെടാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതോടെയാണ് അധികജലം തമിഴ്നാടിന് നല്‍കാൻ മന്ത്രിസഭ തീരുമാനിച്ചത്. ഈ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചാണ് നിരവധി കര്‍ഷക, കന്നഡ അനുകൂല സംഘടനകള്‍ രംഗത്തെത്തിയത്. സംഭവത്തെ തുടര്‍ന്ന് മുൻകരുതല്‍ നടപടിയായി ബംഗളൂരുവിലെ തമിഴ് ഭൂരിപക്ഷ മേഖലകളില്‍ പൊലീസ് സുരക്ഷാ സന്നാഹം ശക്തമാക്കിയിട്ടുണ്ട്.

https://x.com/EshaSanju15/status/1706611798919766083?s=20

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular