Saturday, April 20, 2024
HomeUSAന്യുജഴ്സിയിൽ വെടിയേറ്റു മരിച്ച ഇന്ത്യൻ വംശജന്റെ സംസ്കാരം നടത്തി

ന്യുജഴ്സിയിൽ വെടിയേറ്റു മരിച്ച ഇന്ത്യൻ വംശജന്റെ സംസ്കാരം നടത്തി

ന്യുജഴ്സി ∙ ന്യുജഴ്സിയിൽ വെടിയേറ്റു മരിച്ച ഇന്ത്യൻ വംശജന്‍ ശ്രീ അറവപള്ളിയുടെ (54) സംസ്കാരം നടത്തി. ഒക്ടോബർ 26ന് രാവിലെ കാസിനോയിൽ നിന്നും ന്യുജഴ്സിയിലുള്ള വീട്ടിൽ എത്തിയ ഇദ്ദേഹത്തെിനു നേരെ അക്രമി നിറയൊഴിക്കുകയായിരുന്നു. അറവ ‌പള്ളി കാസിനോയിലെ സ്ഥിരം സന്ദർശകനായിരുന്നു.

 

ന്യുജഴ്സി പ്ലെയ്ൻസ് ബൊറൊയിലാണ് അറവപള്ളി താമസിച്ചിരുന്നത്. കാസിനോയിൽ നിന്നും പിന്തുടർന്ന ആക്രമി ഇയാളെ കവർച്ച ചെയ്യുന്നതിനുള്ള ശ്രമത്തിനിടയിലാണ് നിറയൊഴിച്ചത്.

പ്രതിയെന്നു സംശയിക്കുന്ന ജെക്കയ് റീഡ്ജോൺ (27) പിന്നീട് പൊലിസ് കസ്റ്റഡിയിലായി. ഇയാൾക്കെതിരെ ഫസ്റ്റ് ഡിഗ്രി മർഡറിന് കേസെടുത്തിട്ടുണ്ട്. നോറിസ് ടൗണിൽ നിന്നുള്ള വ്യക്തിയാണ് ജെക്കയ്.

സമൂഹത്തിൽ അറിയപ്പെടുന്ന വ്യക്തിയായിരുന്നു അറവപള്ളി. 2014 മുതൽ അറെക്സ് ലബോറട്ടറീസ് സിഇഒ ആയി പ്രവർത്തിച്ചുവരികയായിരുന്നു ഇദ്ദേഹം. ഭാര്യയും ഒരു മകളും മകനും ഉൾപ്പെടുന്നതാണ് കുടുംബം.

പി പി ചെറിയാന്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular