Thursday, April 18, 2024
HomeIndiaജയിലിലെ സഹതടവുകാർക്ക് സാമ്പത്തിക-നിയമ സഹായം ഉറപ്പുനൽകി ആര്യൻ ഖാൻ;

ജയിലിലെ സഹതടവുകാർക്ക് സാമ്പത്തിക-നിയമ സഹായം ഉറപ്പുനൽകി ആര്യൻ ഖാൻ;

മുംബൈ: ജാമ്യം ലഭിച്ചതോടെ ജയിൽമോചിതനാകാൻ തയ്യാറെടുക്കുകയാണ് ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ. ആർതർ റോഡ് ജയിലിൽ കഴിയുന്ന ആര്യന്റെ ജാമ്യ നടപടികൾ പൂർത്തിയായാൽ ഇന്നോ നാളെയോ പുറത്തിറങ്ങിയേക്കും. അതിനിടെ സഹതടവുകാർക്ക് സാമ്പത്തിക-നിയമ സഹായം ഉറപ്പു നൽകിയിരിക്കുകയാണ് സൂപ്പർ സ്റ്റാറിന്റെ മകൻ എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

ആർതർ റോഡ് ജയിലിലെ തടവുപുള്ളികളുടെ കുടുംബങ്ങൾക്ക് ബോളിവുഡ് താരരാജാവിന്റെ മകൻ ആര്യൻ ഖാൻ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തുവെന്നാണ് ജയിൽ അധികൃതർ നൽകുന്ന വിവരം. ജയിൽ വാസത്തിനിടെ പരിചയത്തിലായ ഏതാനും തടവുകാരുടെ കുടുംബാന്തരീക്ഷവും അവസ്ഥയും അറിഞ്ഞ ആര്യൻ അവർക്ക് തന്നാലാകുന്ന സാമ്പത്തിക-നിയമ സഹായങ്ങൾ ഉറപ്പു നൽകിയെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വ്യാഴാഴ്ചയാണ് ആര്യന് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതിയുടെ ഉത്തരവുണ്ടായത്. ഇതിന് പിന്നാലെ അതീവ സന്തോഷത്തിലാണ് ആര്യനെന്നും സഹതടവുകാർക്ക് നന്ദിയറിയിച്ചതായും റിപ്പോർട്ടുകൾ വന്നിരുന്നു. 23കാരനായ ആര്യൻ മുംബൈയിലെ ആർതർ റോഡ് ജയിലിൽ ഒക്ടോബർ എട്ട് മുതൽ റിമാൻഡിൽ കഴിയുകയാണ്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular