Wednesday, April 24, 2024
HomeKeralaനിയമസഭാ കൈയാങ്കളി കേസ്: തുടരന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച്‌ ക്രൈം ബ്രാഞ്ച്

നിയമസഭാ കൈയാങ്കളി കേസ്: തുടരന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച്‌ ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് തിരുവനന്തപുരം സി ജെ എം കോടതിയില്‍ സമര്‍പ്പിച്ചു.

ആറ് എല്‍ ഡി എഫ് നേതാക്കളാണ് പ്രതികളായി റിപ്പോര്‍ട്ടിലുള്ളത്. മുന്‍ കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്കെതിരെ കേസെടുക്കാനും ശിപാര്‍ശയുണ്ട്.

നിലവിലെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, മുന്‍ മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍ എം എല്‍ എ, മുന്‍ എം എല്‍ എമാരായ കെ അജിത്ത്, കുഞ്ഞഹമ്മദ്, പി കെ സദാശിവന്‍ എന്നിവരെയാണ് പ്രതി ചേര്‍ത്തിട്ടുള്ളത്.

കോണ്‍ഗ്രസ് മുന്‍ എം എല്‍ എമാരായ ശിവദാസന്‍ നായര്‍, എം എ വാഹിദ് എന്നിവരെ വനിതാ എം എല്‍ എമാരെ തടഞ്ഞുവെന്ന കുറ്റം ചുമത്തി പ്രതി ചേര്‍ക്കും. നേരത്തെ ക്രൈംബ്രാഞ്ചിന് ഇതുമായി ബന്ധപ്പെട്ട നിയമോപദേശം ലഭിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular