Thursday, April 18, 2024
HomeKeralaതെങ്ങ് കൃഷിക്ക് വളം വിതരണം തുടങ്ങി

തെങ്ങ് കൃഷിക്ക് വളം വിതരണം തുടങ്ങി

കോഴിക്കോട്: കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ തെങ്ങ് കൃഷിക്ക് വളം വിതരണം തുടങ്ങി. ടോക്കണ്‍ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ദിവ്യ ഷിബു നിര്‍വഹിച്ചു.

വൈസ് പ്രസിഡന്റ്‌ ഫസല്‍ കൊടിയത്തൂര്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ രാജശ്രീ പദ്ധതി വിശദീകരണം നടത്തി.

ഗുണഭോക്തൃ ലിസ്റ്റില്‍ പേരുള്ള കേരകര്‍ഷകര്‍ ഭൂനികുതി അടച്ച രസീതും ആധാര്‍ കാര്‍ഡും സഹിതം ടോക്കണുകള്‍ കൈപ്പറ്റണമെന്ന് പഞ്ചായത്തധികൃതര്‍ അറിയിച്ചു. ടോക്കണ്‍ പ്രകാരം വളം വാങ്ങിയ ഒറിജിനല്‍ ബില്ല്, ടോക്കണ്‍, ആധാര്‍ കാര്‍ഡ്‌ കോപ്പി, 2023-24 സാമ്ബത്തിക വര്‍ഷം ഭൂനികുതി അടച്ച രസീത്, ബാങ്ക്‌ പാസ്‌ ബുക്ക്‌ കോപ്പി എന്നിവ സഹിതമാണ്‌ അപേക്ഷ നല്‍കേണ്ടത്‌.

സബ്സിഡി തുക ഗുണഭോക്താക്കളുടെ അക്കൗണ്ടിലെത്തും. 10 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കുമ്മായം, രസവളം എന്നിവയാണ് സബ്‌സിഡി നിരക്കില്‍ നല്‍കുന്നത്.

ചടങ്ങില്‍ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ആയിഷ ചേലപ്പുറം, മറിയംകുട്ടി ഹസ്സൻ, ബാബു പൊലുകുന്നത്ത്, വാര്‍ഡ് മെമ്ബര്‍മാരായ രതീഷ് കളക്കുടിക്കുന്ന്, ഫാത്തിമ നാസര്‍, ടി.കെ അബൂബക്കര്‍, കോമളം തോണിച്ചാല്‍, കേരസമിതി അംഗങ്ങള്‍, കര്‍ഷകര്‍, കൃഷിഭവൻ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൃഷി അസിസ്റ്റന്റ് ശ്രീജയ് നന്ദി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular