HEALTH
നിപയെ പ്രതിരോധിക്കാന്‍

നിപ വൈറസ് ബാധയെക്കുറിച്ച് വീണ്ടും സംശയമുയര്‍ന്നതോടെ ജാഗ്രത, മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി. ജന്തു ജന്യരോഗമാണ് നിപ. വൈറസ് പ്രധാനമായും തലച്ചോറിനെയാണ് ബാധിക്കുന്നത്. പനി, ശക്തമായ തലവേദന, സ്ഥലകാല ബോധം നഷ്ടപ്പെടല്‍, അപസ്മാര ചേഷ്ടകള്‍, ചുമ, വയറുവേദന, മനംപുരട്ടല്‍, ഛര്‍ദ്ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. തുടര്‍ന്ന് അഗാധമായ അബോധാവസ്ഥയിലേക്ക്(കോമാ) രോഗി വഴുതി വീഴും. രോഗം ഭേദമായതിനുശേഷവും മസ്തിഷ്കസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാമെന്നതാണ് നിപ വൈറസ് പനിയുടെ മറ്റൊരു പ്രത്യേകത.
രോഗം വന്നതിന് ശേഷമുള്ള ചികിത്സ അത്ര ഫലപ്രദമല്ല. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. രോഗിയെ പരിചരിക്കുന്നവര്‍ ശുശ്രൂഷയ്ക്കുശേഷം കൈകള്‍ സോപ്പും, വെള്ളവും ഉപയോഗിച്ച് ഒരുമിനിറ്റോളം വൃത്തിയായി കഴുകണം. പരിചരിക്കുമ്ബോള്‍ കൈയുറകളും, മാസ്കും, ഗൗണും ധരിക്കണം. കഴിയുന്നതും ഡിസ്പോസിബിള്‍ ഉപകരണങ്ങള്‍ ഉപയോഗിക്കണം.
രോഗ ബാധിതര്‍ ചുമയ്ക്കുമ്ബോഴും തുമ്മുമ്ബോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും അടച്ചുപിടിക്കണം. പനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ പനിമരുന്നുകള്‍ വാങ്ങി കഴിച്ച് സ്വയംചികിത്സയ്ക്ക് തയാറാകരുത്. രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും അകലം പാലിക്കുക.
മൃഗങ്ങളുമായി സമ്ബര്‍ക്കത്തില്‍ ഏര്പ്പെടേണ്ടിവരുമ്ബോള് ശരിയായ വ്യക്തിശുചിത്വം പാലിക്കണം. വവ്വാലിന്റെ വിസര്‍ജ്യങ്ങള്‍ കലര്‍ന്ന് മലിനമായ പഴങ്ങള്‍ ഭക്ഷിക്കരുത്. വവ്വാലുകള്‍ ധാരാളമുള്ള സ്ഥലങ്ങളില്‍ നിന്ന് തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക. വവ്വാലുകള്‍ ഭക്ഷിച്ച ചാമ്ബങ്ങ, പേരയ്ക്ക, മാങ്ങ തുടങ്ങിയ കായ്ഫലങ്ങള്‍ ഉപേക്ഷിക്കുക. രോഗിയുടെ ചികിത്സയ്ക്ക് ഉപയോഗിച്ച ഉപകരണങ്ങള്‍, രോഗിയുടെ വസ്ത്രം, വിരി എന്നിവയെല്ലാം സുരക്ഷിതമായി കൈകാര്യം ചെയ്യണം.

ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന ആരോപണം: ആശുപത്രി അധികൃതര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും

ആംബുലന്‍സില്‍ രോഗി കിടക്കുന്ന കാര്യം ഡോക്ടര്‍മാരെ പി.ആര്.ഒ അറിയിച്ചില്ല, വിശദീകരണവുമായി സൂപ്രണ്ട്

പുരുഷന്മാരിലെ മുടി കൊഴിച്ചിൽ കുറയ്ക്കാൻ നെല്ലിക്കയും ചെറുനാരങ്ങയും
-
INDIA21 mins ago
ഫാം ഹൗസ് ജീവനക്കാരനെ വളര്‍ത്തു നായ്ക്കള്‍ കടിച്ചു കൊന്നു
-
KERALA29 mins ago
കെഎസ്ആര്‍ടിസിയിലെ 100 കോടി രൂപയുടെ ക്രമക്കേട് : വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യും
-
INDIA38 mins ago
13 കാരിയെ 9 പേര് ചേര്‍ന്ന് 5 ദിവസം കൂട്ടബലാത്സംത്തിന് ഇരയാക്കി : ആറ് പേര് അറസ്റ്റില്‍
-
LATEST NEWS14 hours ago
ഇന്ത്യാ പ്രസ് ക്ലബ് മാധ്യമശ്രീ പുരസ്കാരത്തിന് അപേക്ഷ ക്ഷണിക്കുന്നു. ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ചിക്കാഗോയില്‍
-
KERALA16 hours ago
സംസ്ഥാനത്ത് ശനിയാഴ്ച 5960 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
-
KERALA17 hours ago
ബജറ്റില്‍ മഹാകവി അക്കിത്തത്തെ അവഗണിച്ചെന്ന് എം ടി രമേശ്
-
KERALA17 hours ago
ബേപ്പൂര്‍ തുറമുഖത്തിന് കേന്ദ്ര സഹായം
-
KERALA17 hours ago
കര്‍ഷകരെ ദ്രോഹിക്കുന്നതില്‍ കേരള സര്‍ക്കാരും നരേന്ദ്ര മോദിയുടെ അതേ പാത പിന്തുടരുകയാണെന്ന് മുല്ലപ്പള്ളി